ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രാഫിയിലും പുത്തന്‍ ഉണര്‍വു പകരാന്‍ ഇമേജിങ് കരുത്തുമായി സാംസങ് പ്രോസസര്‍. സാംസങ് പുറത്തിറക്കിയ വരും തലമുറ ആപ്ലിക്കേഷന്‍ പ്രോസസറായ Exynos 9 Series 8895 എത്തുന്നു. ഇമേജിങിലാണ് ഇത് കരുത്തു കാണിക്കാന്‍ പോകുന്നത്. 4K വീഡിയോ സെക്കന്‍ഡില്‍ 120 ഫ്രെയിം വരെ പ്രോസസു ചെയ്യാനുള്ള കഴിവാണ് എടുത്തു പറയേണ്ടതാണ്. വിഷന്‍ പ്രോസസിങ് യൂണിറ്റ് (VPU) ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് പുതിയ പ്രോസസറിന്റെ മറ്റൊരു ഗുണം. ചിത്രത്തിലുള്ള ഒരു വസ്തുവിനെ അതിന്റെ ചലനവും ദൃശ്യ വിവരങ്ങളും (visual information) നിരീക്ഷിച്ച ശേഷം ക്യാമറയ്ക്കു തിരിച്ചറിയാനാകും
എട്ടു കോറുകളുള്ള, ശക്തി കൂടിയ ഈ പ്രോസസറിന് 40 ശതമാനം ബാറ്ററി കുറച്ചു മതി. ഇതിന്റെ കൂടെയുള്ള ഇമേജ് സിഗ്നല്‍ പ്രോസസര്‍ ആകട്ടെ മൊബൈല്‍ ഫോണുകളിലും മറ്റും മുന്‍ക്യാമറയ്ക്കും പിന്‍ക്യാമറയ്ക്കും 28MP വരെയുള്ള ഫോട്ടോകളെടുക്കാനും സഹായിക്കും. 28MP 16MP ഇരട്ടക്യാമറയെയും സപ്പോര്‍ട്ടു ചെയ്യും. സ്മാര്‍ട്ട് വൈഡ് ഡൈനാമിക് റെയ്ഞ്ച്, പിഡിഎഎഫ് തുടങ്ങിയ ഫീച്ചറുകളും സപ്പോര്‍ട്ടു ചെയ്യുന്നു. ലോകത്ത് ആദ്യമായി 10nm FinFET Process സാങ്കേതികവിദ്യയുമായി ഇറങ്ങുന്ന പ്രോസസര്‍ ആണിത്. സാംസങ് സ്വന്തമായി നിര്‍മിച്ച ഈ പ്രോസസറിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. താമസിയാതെ കമ്പനിയുടെ ഏറ്റവും നല്ല മൊബൈല്‍ ഉപകരണങ്ങള്‍ക്കു ശക്തി പകരുന്നത് ഈ പ്രോസസര്‍ ആയിരിക്കും.
Post Your Comments