
തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കിലോയ്ക്ക് 25 രുപ നിരക്കില്‍ അരി വിതരണം ചെയ്തു തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ഇതിനായി 800 മെട്രിക് ടണ്‍ അരി ബംഗാളില്‍ നിന്ന് കേരളത്തില്‍ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അരിവില രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിച്ചതെന്ന് മന്ത്രി അറിയിച്ചു.
Post Your Comments