കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ മൊഴി മാറ്റി പറയുന്ന പള്‍സുനിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അതേസമയം, നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്നാണ് പള്‍സര്‍ സുനി അറിയിച്ചത്. അഭിഭാഷകന്‍ മുഖേന കോടതിയില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു.
കേസിലെ പ്രതികളായ സുനി, വിജീഷ്, എന്നിവരുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസം കൂടി നീട്ടിയിട്ടുണ്ട്. എന്നാല്‍ നടിയെ ആക്രമിക്കുന്ന രംഗങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മൊഴി മാറ്റി പറഞ്ഞ് പ്രതികള്‍ പോലീസിനെ വട്ടം കറക്കുകയാണ്. തെളിവ് ശേഖരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഇവരെ ഫലപ്രദമായി ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല.
മൊബൈല്‍ഫോണ്‍ കണ്ടെത്തുന്നതിനും ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനും വേണ്ടിയാണ് പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് ആവശ്യപ്പെട്ടത്.
Post Your Comments