NewsIndiaInternational

ഇന്ത്യയെ ബ്രിട്ടണ്‍ നശിപ്പിച്ചതെങ്ങനെ? ശശി തരൂരിന്റെ പുതിയ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

 

ലണ്ടൻ: കൊള്ളയും കൊലയും നടത്തി വംശീയ വിദ്വെഷത്തിലൂടെ കയറ്റുമതി രാജ്യമായിരുന്നു ഇന്ത്യയെ ബ്രിട്ടൻ നശിപ്പിച്ചതെങ്ങനെയെന്ന് പുസ്തകത്തിലൂടെ വെളിപ്പെടുത്തി ശശി തരൂർ.ഇന്ത്യയിൽ ബ്രിട്ടൻ നടത്തിയത് സമ്പൂർണ്ണ കൊള്ളയായിരുന്നെന്ന് ശശി തരൂർ വ്യക്തമാക്കി.”ആൻ എറാ ഓഫ് ഡാർക്‌നെസ്” എന്നാണ് പുസ്തകത്തിന്റെ ഇന്ത്യയിലെ പേര്.ബ്രിട്ടനിൽ ഈ പുസ്തകം പ്രകാശനം ചെയ്യുന്നത് ഞായറാഴ്ചയാണ്.”ഇൻഗ്ലോറിയൻ എംപയർ” എന്നാണ് പുസ്തകത്തിന് ബ്രിട്ടനിൽ നൽകിയിരിക്കുന്ന പേര്.

ഇന്ത്യയിലെ പരമ്പാരഗത നെയ്ത്തു വ്യവസായത്തെ നശിപ്പിച്ച് കയറ്റുമതിയെ തടഞ്ഞു ബ്രിട്ടനിൽ നിന്ന് തുണിത്തരങ്ങൾ ഇറക്കുമതി ചെയ്തു അത് ജനങ്ങളെക്കൊണ്ട് നിര്ബന്ധിപ്പിച്ചു വാങ്ങിപ്പിച്ചത് ശശി തരൂർ ബ്രിട്ടനിലെ ഓക്‌സ്ഫഡ് സർവകലാശാലയിൽ സംഘടിപ്പിച്ച സംവാദത്തിൽ വ്യക്തമാക്കിയിരുന്നു.അങ്ങനെ ബ്രിട്ടനിൽ നടന്ന വ്യവസായങ്ങൾ ഒക്കെ ഇന്ത്യയിലെ വ്യവസായങ്ങളെ തകർത്തുകൊണ്ടായിരുന്നു,

ബ്രിട്ടീഷുകാർ ഇന്ത്യയിൽ അധികാരം സ്ഥാപിക്കുമ്പോൾ ലോകവിപണിയിൽ ഇന്ത്യയുടെ വിഹിതം 23 ശതമാനം ആയിരുന്നത് അവർ പോകുമ്പോൾ 4 ശതമാനത്തിൽ താഴെയായി കുറഞ്ഞു. ഇങ്ങനെ പോകുന്നു ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടത്തിയ കൊള്ളയുടെയും കവർച്ചയുടെയും നിജസ്ഥിതി വെളിപ്പെടുത്തിയ പുസ്തകത്തിലെ ഏടുകൾ. പുസ്തകപ്രകാശനത്തോട് അനുബന്ധിച്ച് ബിബിസിയിലെ അനിതാ ആനന്ദിന് തരൂർ അഭിമുഖം നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button