International

സൗഭാഗ്യത്തിനായി മലമുകളില്‍ ലൈംഗിക ബന്ധം; വിചിത്രമായ ആചാരത്തിന്റെ വീഡിയോ കാണാം

സൗഭാഗ്യത്തിനുവേണ്ടിയാണ് ഭൂരിഭാഗംപേരും വിവിധ ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്തുന്നത്. എന്നാല്‍ ഇന്തോനേഷ്യയിലെ ജാവയിലെ ഒരു ഗ്രാമവാസികള്‍ ജീവിത സൗഭാഗ്യത്തിനായി പിന്തുടരുന്നത് തീര്‍ത്തും വ്യത്യസ്തമായ ഒരു ആചാരമാണ്. അപരിചതരായ സ്ത്രീപുരുഷന്മാര്‍ പ്രദേശത്തെ ഒരു മലമുകളില്‍ എത്തി ലൈംഗികബന്ധത്തിലേര്‍പ്പെടുക. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും എത്രയോ വര്‍ഷമായി ഇവിടെ നടക്കുന്ന ആചാരമാണിത്.

ഇന്തോനേഷ്യയിലെ ജാവയിലുള്ള ഗുനും കേമുക്കല്‍സ് എന്ന മലയിലാണ് വിചിത്രമായ ഈ ആചാരം നടക്കുന്നത്. ജാവനീസ് കലണ്ടര്‍ പ്രകാരം ഓരോ 35 ദിവസം കൂടുമ്പോള്‍ ഈ ആചാരം നടക്കും. പ്രായഭേദമന്യേ നിരവധിയാളുകള്‍ ഈ ആചാരത്തില്‍ പങ്കുചേരുന്നതിനായി എത്തുന്നുന്നുണ്ട്.

മലകയറി എത്തുന്നവര്‍ ആദ്യം ഇവിടെയുള്ള ഒരു കുളത്തില്‍ കുളിക്കണമെന്നത് നിര്‍ബന്ധമാണ്. ഇതിനു ശേഷം ഇവിടെയുള്ള ഒരു ഖബറിടത്തില്‍ പൂക്കള്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം. ഈ ഖബറിടവുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള ഒരു ആചാരം തന്നെ ഉടലെടുത്തത്. പതിനാറാം നൂറ്റാണ്ടില്‍ ഇന്തോനേഷ്യയിലെ യുവരാജാവായിരുന്ന പൊങ്കോരന്‍ സാമദ്രോ, റാണിയായിരുന്ന ഓന്ദ്രോബുലാനുമായി ഒളിച്ചോടി ഈ മലമുകളില്‍ എത്തിയെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഇവിടെയെത്തിയ സൈന്യം ഇരുവരെയും കൊലപ്പെടുത്തി എന്നുമാണ് ഇവിടത്തെ ചരിത്രം. ഇവരെ സൈന്യം മലമുകളില്‍ തന്നെ ഖബറടക്കുകയും ചെയ്തു. ഇവിടെ എത്തി പ്രാര്‍ത്ഥിക്കുന്നതും അപരിചിതര്‍ തമ്മില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതും പിന്നീട് ആചാരമായി മാറുകയായിരുന്നു. എച്ച്.ഐ.വി അടക്കമുള്ള ശാരീരിക പരിശോധനകള്‍ക്കുശേഷമാണ് ആളുകളെ ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്.

വിചിത്രമായ ഈ ആചാരത്തിന്റെ ഡോക്യുമെന്ററി വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button