ഗുരുവായൂർ: ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്ര പരിസരത്തുള്ള മിക്ക ഹോട്ടലുകളും ലോഡ്ജുകളും അടച്ചിടാൻ അധികാരികൾ തീരുമാനിച്ചു.വെള്ളിയാഴ്ച ചേർന്ന വ്യാപാരി സംഘടനകളുടെ യോഗത്തിലാണ് ഈ തീരുമാനം.ഗുരുവായൂരിൽ മാത്രം 150 ലോഡ്ജുകളും 130 ഹോട്ടലുകളും ആണ് ഉള്ളത്. ഇവ അടച്ചിട്ടാൽ ദൂര ദേശത്തു നിന്നും വരുന്ന ഭക്തർക്ക് വളരെയേറെ പ്രതിസന്ധിയുണ്ടാക്കുന്നതാണ് കാര്യങ്ങൾ. ദേവസ്വത്തിന്റെ വക ഗസ്റ് ഹോക്സുകൾ ഉണ്ടെങ്കിലും അവിടെയും ജലക്ഷാമം രൂക്ഷമാണ്.
ഒപ്പം അവിടെ എത്തുന്നവർക്ക് മുറി നൽകുന്നുമില്ല.മുറിയെടുത്തവർ വെള്ളമില്ലാത്തതുമൂലം വെക്കേറ്റ് ചെയ്യുകയും ചെയ്തു. ജല അതോറിറ്റിയുടെ വെള്ളമാണ് ഗസ്റ്റ് ഹൗസിനു ലഭിക്കുന്നത്. രണ്ടു ദിവസം കൂടുമ്പോഴാണ് ഇത് ലഭിക്കുന്നത്. എന്നാൽ ജല അതോറിറ്റിയിലെ വെള്ളവും ഇപ്പോൾ കുറവായാണ് ലഭിക്കുന്നത്. കാരണം പറയുന്നത് ജലസ്രോതസ്സ് വറ്റി എന്നാണ്. ഗുരുവായൂർ കൊടിയേറ്റും ഉത്സവവും അടുത്തിരിക്കുന്ന വരും നാളുകളിൽ ഇനിയും കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലേക്കെത്തുമെന്നാണ് അറിയാൻ കഴിയുന്നത്.
Post Your Comments