
കോഴിക്കോട്: നാദാപുരം മേഖലയില്‍ സംഘര്‍ഷം തുടരുന്നു. കല്ലാച്ചിയില്‍ ബിജെപി നേതാവിന്റെ ബൈക്ക് സിപിഎമ്മുകാര്‍ തീവച്ചു. കക്കംവെള്ളി ശാദുലി റോഡിലാണ് സംഭവം. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി തേലപ്പറമ്പത്ത് സി.ടി.കെ. ബാബുവിന്റെ ബൈക്കിനാണ് തവച്ചത്. മേഖലയില്‍ തുടരുന്ന സിപിഎം -ബിജെപി സംഘര്‍ഷത്തിലെ ഏറ്റവും ഒടുവിലെ സംഭവമാണിത്.
പുലര്‍ച്ചയോടെയാണ് ബൈക്കിന് തീവച്ചവിവരം വീട്ടുകാര്‍ അറിയുന്നത്. ബൈക്ക് കത്തുന്നതിന്റെ വെളിച്ചം കണ്ട് ബാബുവിന്റെ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ അക്രമികള്‍ ഓടിമറയുകയായിരുന്നു. ബൈക്ക് ഭാഗികമായി കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന മറ്റൊരു ബൈക്കിന് അക്രമികള്‍ കേടുപാട് വരുത്തി. സീറ്റും മറ്റും കുത്തിക്കീറി നശിപ്പിച്ചു. ഇതില്‍ ഡീസലും ഒഴിച്ചിരുന്നു. വീട്ടുകാര്‍ ഉണര്‍ന്നതിനാലാണ് ശ്രമം ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപെട്ടതെന്നു കരുതുന്നു. നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments