രോഹ്തക്: ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടുമെന്ന വിവാദ പരാമർശം നടത്തിയതിന് യോഗാ ഗുരു രാംദേവിന് കോടതിയുടെ സമന്‍സ്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഒരു റാലിക്കിടെയാണ് രാംദേവ് വിവാദപരാമർശം നടത്തിയത്. ആരെയും നിര്‍ബന്ധിച്ച് ഭാരത് മാതാ കീ ജയ് വിളിപ്പിക്കാൻ സാധിക്കില്ലെന്ന് അസദുദ്ദീന്‍ ഒവൈസ് പരാമർശം നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്തരക്കാര്‍ക്കെതിരെ നിയമം അനുവദിക്കില്ലെങ്കിലും തല വെട്ടണമെന്ന രാംദേവിന്റെ പ്രകോപനപരമായ പ്രസംഗം.
സംഭവത്തിന് ഒരു ദിവസത്തിനുശേഷം പ്രാദേശിയ കോണ്‍ഗ്രസ് ലീഡര്‍ സുഭാഷ് ബത്രയാണ് പോലീസില്‍ പരാതി നല്‍കിയത്. പിന്നീട് പോലീസ് കേസെടുക്കാൻ വിസമ്മതിക്കുകയാണെന്ന് ആരോപിച്ച് കോടതിയെ സമീപിക്കുകയായിരുന്നു.
Post Your Comments