India

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുത്ത കൗ​മാ​ര​ക്കാ​ര​നെ തൂങ്ങി മ​രി​ച്ച നിലയില്‍ കണ്ടെത്തി

രു​ദ്രാ​പു​ർ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുത്ത കൗ​മാ​ര​ക്കാ​ര​നെ തൂങ്ങി മ​രി​ച്ച നിലയില്‍ കണ്ടെത്തി. പെ​ൺ​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ‌ പോ​ലീ​സ് ​കസ്റ്റ​ഡി​യി​ലെ​ടു​ത്ത 16 കാ​ര​നാ​യ സി​യാ​വു​ദി​ൻ റാ​സ​യെ​യാ​ണ് സെ​ല്ലി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പെ​ൺ​കു​ട്ടി​യെ നാ​ലു ദി​വ​സം മു​ന്പ് കാ​ണാ​താ​യതിനെ തുടര്‍ന്നാണ് സി​യാ​വു​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പെ​ൺ​കു​ട്ടി​യെ ക​ഴി​ഞ്ഞ ദി​വ​സം ല​ക്നോ​വി​ൽ ക​ണ്ടെത്തുകയും ചെയ്തു. പോ​ലീ​സ് മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് സി​യാ​വു​ദി​ൻ മ​രി​ച്ച​തെ​ന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തി. സംഭവുമായി ബന്ധപ്പെട്ട് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടുകയും, നാ​ലു പോ​ലീ​സു​കാ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button