കണ്ണൂർ: കണ്ണൂരിൽ പളളി വികാരി പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം ഗൗരവകരമാണെന്നും ഇത്തരം സംഭവങ്ങൾ തുടർച്ചയായി നടന്നിട്ടുണ്ടെന്നും ഒറ്റപ്പെട്ടതല്ലെന്നും സിസ്റ്റർ ജെസ്മി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഇത്തരം വൃത്തികെട്ട സംഭവത്തിനു കത്തോലിക്കാ സ്ഥാപനങ്ങളെ കൂടി ദുരുപയോഗം ചെയ്ത് സഭ കൂട്ട് നിൽക്കുകയാണ് ചെയ്തതെന്നും സിസ്റ്റർ ജെസ്മി തുറന്നടിച്ചു.എത്രമാത്രം സംഭവങ്ങൾ ഇനിയും മൂടിവെച്ചതുണ്ട്. ഇതൊക്കെ പുറത്തു വന്നത് കൊണ്ടുമാത്രം ലോകം അറിഞ്ഞു. കുട്ടികളും വിദ്യാർത്ഥിനികളും മാത്രമല്ല വീട്ടമ്മമാരും വികാരിയുടെ പീഡനത്തിന് ഇരയായിട്ടുണ്ട്.എന്നാൽ ഇതൊന്നും പുറം ലോകം അറിയുന്നില്ലെന്നു മാത്രം.
ദൈവവിശ്വാസത്തെക്കാൾ ധന സമ്പാദനത്തിലും സുഖലോലുപതയിലും ആണ് ഇപ്പോൾ സന്യാസ മേഖലയിലുള്ളവർ പ്രാധാന്യം നൽകുന്നത്. നന്മയും ദൈവവിശ്വാസവും ഉള്ള നിരവധി വൈദീകർ ഉണ്ട്. സാത്വികരായ അവരുടെ കൂടെയുള്ള സഭ ഇപ്പോഴും നിൽക്കാറുള്ളത്. സഭ ഇതിലെ പുഴുക്കുത്തുകളെയാണ് സംരക്ഷിക്കുന്നതും അവർക്കു വേണ്ടിയാണ് നിലകൊള്ളുന്നതും. അതുകൊണ്ടു തന്നെ വിശ്വാസി സമൂഹം ഇത്തരം വൃത്തികേടുകൾക്കെതിരേ മുൻകൈ എടുത്ത് മുന്നോട്ടു വരണമെന്നും ജെസ്മി പറഞ്ഞു.
കടപ്പാട് : ജനം ടി വി
Post Your Comments