കുറ്റവാളികളെ തള്ളി പറയുകയും അവരെ സംരക്ഷിക്കുന്ന രീതി തള്ളിക്കളയുകയും ചെയ്തിരുന്നു എങ്കില്‍ എനിക്ക് ഞാന്‍ ഉള്‍പ്പെടുന്ന കത്തോലിക്കാ സഭയെ വിമര്‍ശിക്കേണ്ട സാഹചര്യം വരില്ലായിരുന്നു. ളോഹ ഇട്ടുകൊണ്ട് ഒരു പുരോഹിതന് യോജിക്കാത്ത പ്രവര്‍ത്തി ചെയ്യുന്നത് കൊണ്ടാണ് വിമര്‍ശിക്കേണ്ടി വരുന്നത്
ളോഹ ഇട്ടുകൊണ്ട് സാദാരക്കാര് ജീവിക്കുന്ന രീതിയില്‍ ജീവിക്കരുത്. അത്തരക്കാരെ പൗരോഹിത്യത്തിന്റെ തുടക്കത്തിലേ സഭയില്‍ നിന്ന് പുറത്താക്കിയാല്‍ നല്ല പുരോഹിതര്‍ക്ക് അഭിമാനത്തോടെ കര്‍മം ചെയ്യാന്‍ ആകും. ഒറ്റപ്പെട്ട സംഭവം അല്ല ഇത് ഇപ്പോള്‍. തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകാന്‍ സാധിക്കട്ടെ. വര്‍ദ്ധിച്ചു വരുന്ന പീഡനങ്ങള്‍ മുന്‍ നിര്‍ത്തി പെണ്‍കുട്ടികളെ മഠത്തിലും ആണ്‍കുട്ടികളെ സെമിനാരിയിലും വിടുന്ന പ്രായം 21 വയസ് ആക്കണം എന്ന് കേന്ദ്ര നിയമ നിര്‍മാണ സഭയോട് അപേക്ഷിക്കുന്നു.
ബുദ്ധി ഉറയ്ക്കാത്ത പ്രായത്തില്‍ സെമിനാരിയില്‍ ചേരുന്ന കുട്ടികള്‍ പിന്നീട് അറിവ് വയ്ക്കുമ്പോള്‍ നാണക്കേട് ഓര്‍ത്തു ആണ് അവിടെ തുടരുന്നത്. ചെറു പ്രായത്തില്‍ മാതാപിതാക്കളുടെ പ്രേരണയിലോ നേര്ച്ചയിലോ മത പഠനം കൊണ്ടോ തിളങ്ങുന്ന നീളം ഉള്ള അങ്കി കണ്ടോ വൈദീകനും കന്യാസ്ത്രികള്‍ക്കും സമൂഹത്തില്‍ കിട്ടുന്ന ബഹുമാനവും സ്വാധീനവും കണ്ടോ സന്യസത്തിലേക്കു എടുത്തു ചാടുന്ന ബാലന്മാര് സെമിനാരിയില്‍ എത്തിയാല്‍ ഉണ്ടാകുന്ന പ്രത്യേക കൂട്ടുകെട്ടില്‍ ദിവസങ്ങള്‍ മാസങ്ങള്‍ ആകുന്നതും മാസങ്ങള്‍ വര്‍ഷങ്ങള്‍ ആകുന്നതും അറിയുന്നില്ല. പിന്നീട് കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞു തിരിച്ചു വന്നാല്‍ പഴയ കൂട്ടുകാര്‍ അകലം പാലിക്കും എന്ന് പേടി. എന്തിനു സ്വന്തം വീട്ടുകാര്‍ വരെ കുറ്റപ്പെടുത്തും. കന്യസ്ത്രീകള്‍ ആകുവാന്‍ പോകുന്നവര്‍ അവരുടെ കല്യാണം നടത്തുന്ന ചിലവില്‍ ആണ് മഠത്തില്‍ ചേക്കേറുന്നത്.
സിസ്റ്റര്‍ ജെസ്മിയുടെ ആമേന്‍ എന്ന പുസ്തകം വായിച്ചാല്‍ മഠത്തില്‍ നടക്കുന്ന യാതനകളും പീഡനങ്ങളും അറിയാവുന്നതാണ്. അടിവസ്ത്രത്തിത്തിനു പോലും ബുദ്ധിമുട്ടി എന്ന് അടുത്തയിടക്ക് ഒരു കന്യാസ്ത്രീ ഒരു ടിവിഷോയില്‍ പറഞ്ഞത് ഓര്‍ക്കുക. അടുത്തകാലത്തു പീഡനങ്ങളുടെ പരമ്പര ആണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതിനു പരിഹാരം ഒന്നെങ്കില്‍ 21 വയസിനു ശേഷം സന്യസിക്കാന്‍ അനുവദിക്കുക അല്ലെങ്കില്‍ അച്ചന്മാര്ക്ക് കല്യാണം കഴിക്കാന്‍ സഭ അനുവാദം കൊടുക്കുക.
Post Your Comments