
തൃശ്ശൂര്‍ : എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാംപ്രതി സഞ്ജിത് വിശ്വനാഥന് മുന്‍കൂര്‍ ജാമ്യമില്ല. ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ജാമ്യം ലഭിച്ചാല്‍ കേസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ പ്രതി ശ്രമിച്ചേക്കുമെന്ന് കോടതി നിരീക്ഷിച്ചു. നിരപരാധിത്വം തെളിയിക്കത്തക്ക രേഖകള്‍ പ്രതിഭാഗം ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് സഞ്ജിത് വിശ്വനാഥ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച രേഖകളൊന്നും കോടതിയില്‍ ഹാജരാക്കിയില്ല.
Post Your Comments