
സംസ്ഥാന സര്‍ക്കാരും ബി.എസ്.എന്‍.എലും കൈകോര്‍ക്കുന്നു : സംസ്ഥാനത്തെ എല്ലാ വീടുകളിലും സൗജന്യ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍
തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് സാക്ഷര സംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി. ഇതിനായി സര്‍ക്കാരും ബി.എസ്.എന്‍.ലും കൈകോര്‍ക്കുന്നു. എല്ലാ വീടുകളിലും സൗജന്യമായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കാനായി കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകള്‍ ബി.എസ്.എന്‍.എല്ലിനു വിട്ടുകൊടുക്കാന്‍ നാളെ മന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കും. ഇതിനായി തുക വകയിരുത്താനും തീരുമാനിച്ചിട്ടുണ്ട്.
ബിഎസ്എന്‍എല്ലിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് അടിസ്ഥാന സൗകര്യമൊരുക്കുക എന്നതാണു സര്‍ക്കാരിന്റെ പ്രധാന പങ്കാളിത്തം. ഒരു മാസം ഒരു ജിബി ഡേറ്റ സൗജന്യമായി നല്‍കുമെന്നാണു സൂചന. അധിക ഉപയോഗത്തിനു നിരക്ക് ഈടാക്കും.
ബിഎസ്എന്‍എല്ലും സര്‍ക്കാരും ചേര്‍ന്ന് ഏറ്റവും ചെലവു കുറഞ്ഞ ബ്രോഡ്ബാന്‍ഡ് പ്ലാനും ഇതിനായി തയാറാക്കും. വിദൂര മേഖലകളില്‍ കേബിള്‍ എത്തിക്കാന്‍ കഴിയാത്തതാണു മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വൈദ്യുതി ലൈനുകള്‍ എത്തിയിട്ടുണ്ട്. ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തിയാണു ടെലിഫോണ്‍ ലൈനുകള്‍ വൈദ്യുതി പോസ്റ്റുകളിലൂടെ വലിക്കാന്‍ സൗകര്യമൊരുക്കുന്നത്. പോസ്റ്റുകള്‍ വിട്ടുകൊടുക്കുന്നതിനു പകരമായി എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന സര്‍ക്കാര്‍ പദ്ധതിയില്‍ ബി.എസ്.എന്‍.എല്‍ പങ്കാളിയാകണം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്കുള്ള എല്ലാ ഫീസും ഇ-പേയ്‌മെന്റ് സംവിധാനം വഴിയാക്കുന്ന പ്രഖ്യാപനവും ബജറ്റിലുണ്ടാകും. ഇതിനായി പുതിയ ഓള്‍ ഇന്‍ വണ്‍ മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കും.
ഭിന്നശേഷിക്കാര്‍ക്കായി ഒട്ടേറെ പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. മുന്‍പു ബജറ്റ് പാസാക്കുന്നത് ഓഗസ്റ്റിലേക്കു നീണ്ടിരുന്നെങ്കില്‍ ഇത്തവണ മേയ് 22നു മുന്‍പു തന്നെ പാസാക്കാനാണു തീരുമാനം. പദ്ധതികള്‍ക്കു വളരെ നേരത്തേ തന്നെ പണം അനുവദിക്കാനും ഫണ്ട് വിനിയോഗം കൂടുതല്‍ കാര്യക്ഷമമാക്കാനും ഇതുവഴി സാധിക്കു
ം.
ജിഎസ്ടി വരുമ്പോഴുള്ള നികുതി വരുമാനം എത്രയായിരിക്കുമെന്നു കൃത്യമായ കണക്കില്ലാത്തതിനാല്‍ പ്രതീക്ഷിക്കുന്ന റവന്യു വരുമാനം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. നോട്ടു പിന്‍വലിക്കലിനു പിന്നാലെയും തനതു നികുതി വരുമാനത്തില്‍ 16% വര്‍ധന ഉണ്ടായി. ഇതു 19 ശതമാനത്തില്‍ എത്തിക്കാമെന്നും ധനവകുപ്പു പ്രതീക്ഷിക്കുന്നു.
Post Your Comments