ന്യൂഡൽഹി: ഒരു മാസത്തിൽ നാലിലധികം നോട്ട് ഇടപാട് നടത്തുന്നവർക്ക് രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കുകളായ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്കുകൾ എന്നിവ ചാർജ് ഈടാക്കിത്തുടങ്ങി. കൂടുതലായുള്ള ഓരോ ഇടപാടിനും കുറഞ്ഞത് 150 രൂപ വീതം ഈടാക്കും. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനാണ് ബാങ്കുകളുടെ ഈ പദ്ധതി.
സേവിങ്‌സ്, ശമ്പള അക്കൗണ്ടുകളിലെ നിക്ഷേപം, പിന്‍വലിക്കല്‍ എന്നിവയ്ക്ക് ഇവ ബാധകമായിരിക്കും. മറ്റൊരാളുടെ അക്കൗണ്ടില്‍ ഇടാനും അതില്‍നിന്ന് എടുക്കാനുമുള്ള പണത്തിന്റെ പരിധി ദിവസം 25,000 രൂപയാക്കിയിട്ടുണ്ട്. മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഒരുദിവസം ഇടാവുന്നതോ എടുക്കാവുന്നതോ ആയ പണത്തിന്റെ പരിധി 50,000 രൂപയാണ്. ആക്‌സിസ് ബാങ്കിലെ ആദ്യ അഞ്ച് പണമിടപാടുകളും 10 ലക്ഷം രൂപയുടെ നിക്ഷേപവും സൗജന്യമായിരിക്കും. പിന്നീടുള്ള ഏതു നിക്ഷേപത്തിനും അധിക ചാർജ് ഈടാക്കും.
Post Your Comments