Kerala

ഇനി മലയാളിയുടെ ഹൃദയവും ചൈന നിയന്ത്രിക്കും; ആരോഗ്യമേഖലക്ക് വെല്ലുവിളിയാകുമെന്ന് ആശങ്ക

തിരുവനന്തപുരം: ചൈനീസ് ഉത്പന്നങ്ങള്‍ വിപണി കീഴടക്കിയ കേരളത്തില്‍ ഇനി മലയാളിയുടെ ഹൃദയവും ചൈന നിയന്ത്രിക്കുന്ന സാഹചര്യമൊരുങ്ങുന്നു. കേരളത്തില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യരംഗത്തേക്കുള്ള ചൈനീസ് ഇടപെടല്‍. ഹൃദയശസ്ത്രക്രീയക്കുള്ള സ്റ്റെന്റിന്റെ വില സര്‍ക്കാര്‍ കുറച്ചതോടെയാണ് വിപണി സാധ്യത മുതലെടുക്കാന്‍ ചൈന എത്തുന്നത്. അതേസമയം ചൈനീസ് ഉത്പന്നങ്ങള്‍ എത്തുമെന്ന ആശങ്ക വര്‍ധിച്ചതോടെ വിപണിയിലെത്തുംമുമ്പ് ചികിത്സാ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും കര്‍ശനമായ ഗുണപരിശോധന വേണമെന്ന ആവശ്യവും ശക്തമായി. വിലക്കുറവ് പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ചൈനീസ് സ്റ്റെന്റ് കമ്പനികള്‍ ഇന്ത്യയില്‍ വിതരണാനുമതി തേടിയിരുന്നു. അതേസമയം കേരളത്തിലെ ചില സ്വകാര്യ ആശുപത്രികള്‍ ചൈനീസ് സ്റ്റെന്റ് കമ്പനികളെ അങ്ങോട്ട് സമീപിച്ചതായും സൂചനയുണ്ട്. ഫെബ്രുവരി 13നു കേന്ദ്രസര്‍ക്കാര്‍ സ്റ്റെന്റുകള്‍ക്ക് വില നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ കുറഞ്ഞ വിലക്ക് സ്റ്റെന്റുകള്‍ ലഭ്യമാക്കാമെന്നു പറഞ്ഞു ചൈനീസ് കമ്പനികളുടെ ഏജന്റുമാര്‍ ഹൃദയശസ്ത്രക്രീയ നടത്തുന്ന കേരളത്തിലെ സ്വകാര്യ ആശുപത്രികളെ സമീപിച്ചു തുടങ്ങിയിട്ടുണ്ട്. മറ്റു സ്റ്റെന്റുകള്‍ ഉപയോഗിക്കുമ്പോള്‍ ഭേദമാകാന്‍ ഒരു വര്‍ഷം എടുക്കുമെങ്കില്‍ ചൈനീസ് സ്‌റ്റെന്റിന് നാലുമാസം മതിയെന്നാണ് അവരുടെ അവകാശവാദം.

shortlink

Post Your Comments


Back to top button