കോട്ടയം: കൊട്ടിയൂര്‍ പള്ളിമേടയിലെ പീഡനം കത്തിപടരുമ്പോള്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ തെറ്റുകാരിയാക്കി പ്രസിദ്ധീകരണം. കത്തോലിക്ക സഭയുടെ സണ്ടേ ശാലോമിലാണ് ഇങ്ങനെയൊരു ലേഖനം പ്രത്യക്ഷപ്പെട്ടത്. വൈദികന് നേരെ ചൂണ്ടു വിരല്‍ ഉയര്‍ത്തുമ്പോള്‍ എന്ന തലക്കെട്ടില്‍ സണ്ടേ ശാലോമിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പെണ്‍കുട്ടിയെ തെറ്റുകാരിയാക്കുന്നത്.
നാളെ ദൈവത്തിന്റെ മുന്നില്‍ നീ ആയിരിക്കും ആദ്യം തെറ്റ് ഏറ്റുപറയേണ്ടി വരിക. കുഞ്ഞേ ഒരു വൈദികന് ആരാണെന്ന് എന്തുകൊണ്ട് നീ മറന്നുവെന്നാണ് ലേഖനത്തിലൂടെ ചോദിക്കുന്നത്. ആ വൈദികനെ നിനക്ക് തിരുത്തിക്കൂടായിരുന്നോ എന്നും ലേഖനത്തില്‍ ചോദിക്കുന്നുണ്ട്. കൊട്ടിയൂര്‍ പീഡനത്തിലെ പ്രതിയായ ഫാ. റോബിന് വടക്കുംചേരി ശിക്ഷിക്കപ്പെടണമെന്ന് ലേഖനത്തിന്റെ തുടക്കത്തില്‍ പറയുന്നുണ്ടെങ്കിലും അവസാനം ലേഖനത്തിന്റെ രീതി തന്നെ മാറുകയാണ്.
എന്നാല്‍, സംഭവം വിമര്‍ശനത്തിന് കാരണമായപ്പോള്‍ പെണ്‍കുട്ടിയെ തെറ്റുകാരിയായി ചിത്രീകരിക്കുന്ന രണ്ട് പാരഗ്രാഫുകള്‍ എഡിറ്റ് ചെയ്ത് നീക്കുകയായിരുന്നു. എഡിറ്റ് ചെയ്യുന്നതിനുമുന്പ് ലേഖനം പറയുന്നതിങ്ങനെ…ഇവിടെ തെറ്റില്‍ പങ്കുകാരിയായ കുട്ടിയുടെ പ്രായം 15ന് മുകളിലാണ്. എന്റെ മകളുടെ സ്ഥാനത്ത് ആ കുട്ടിയെ കണ്ട് പറയുകയാണ്. മോളെ നിനക്കും തെറ്റുപറ്റി. നാളെ ദൈവത്തിന്റെ മുമ്പില്‍ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റുപറയേണ്ടി വരിക. കുഞ്ഞേ ഒരു വൈദികന് ആരാണെന്ന് എന്തുകൊണ്ട് നീ മറന്നു?’
ഒരു വൈദികന്റെ വിശുദ്ധിയുടെ വില നമ്മുടെ ഈശോമിശിഹായുടെ തിരുഹൃദയത്തോളം അമൂല്യമാണെന്ന് എന്തുകൊണ്ട് നീ അറിഞ്ഞില്ല? വൈദികനും ജഡികശരീരം ഉള്ള വ്യക്തിയാണ്. പ്രലോഭനങ്ങള്‍ സംഭവിക്കുന്നതാണ്. വി. കുര്‍ബാനയില്‍ ഈശോയെ സ്വീകരിച്ച എന്റെ കുഞ്ഞേ സ്നേഹത്തോടെയോ കര്‍ക്കശമായോ ആ വൈദികനെ നിനക്ക് തിരുത്തിക്കൂടായിരുന്നോ? ഒരിക്കലും എനിക്ക് നിന്നോട് സഹതാപം ഇല്ല മോളേ, പ്രാര്‍ത്ഥിക്കുന്നു..
Post Your Comments