
സനാ : വ്യോമാക്രമണത്തിൽ മുതിർന്ന ഹൂതി നേതാവ് കൊല്ലപ്പെട്ടു. യെമനിൽ റബ് കൂട്ടുകക്ഷി സേന നടത്തിയ വ്യോമാക്രമണത്തിൽ യഹ്യ അൽ-ഇറാനിയും അദേഹത്തിന്റെ അഞ്ച് സുരക്ഷാ ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. അൽ-ഇറാനി സഞ്ചരിച്ചിരുന്ന കാറിനുനേരെയാണ് ആക്രമണമുണ്ടായത്.കിഴക്കൻ തീരനഗരമായ മോഹയിലെ ഖാലിത് ബിൻ അൽ-വാലിദ് ക്യാപിനു സമീപം ബുധനാഴ്ചയായിരുന്നു ആക്രമണം നടന്നത്.
തിങ്കളാഴ്ച ഖാലിത് ബിൻ അൽ-വാലിദ് ക്യാപിനു സമീപം യെമനി സേനയെ പിന്തുണയ്ക്കുന്ന വ്യോമസേന 30തോളം വ്യോമാക്രമണങ്ങളാണ് നടത്തിയതെന്നു പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.
Post Your Comments