ബോളിവുഡ് ക്യൂട്ട് താരം ആലിയ ഭട്ടിനും കുടുംബത്തിനുംനേരെ വധഭീഷണി മുഴക്കിയ പ്രതി പിടിയില്‍. ആലിയ ഭട്ടിനും പിതാവും സംവിധായകനുമായ മഹേഷ് ഭട്ടിനുനേരെയാണ് ഭീഷണി സന്ദേശം എത്തിയിരുന്നത്. കൊല്ലുമെന്നുള്ള സന്ദേശമാണ് ഉണ്ടായത്.
50ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് ഒരു അജ്ഞാതന്‍ ഫോണില്‍ വിളിക്കുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തിന്റെ പരാതിയില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നാണ് പോലീസ് പ്രതിയെ പിടിച്ചത്. എന്നാല്‍, ആരാണ് എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
പണം നല്‍കിയില്ലെങ്കില്‍ മകള്‍ ആലിയ ഭട്ടിനെയും ഭാര്യ സോണി രാസ്ദാനെയും കൊന്നുകളയുമെന്നാണ് ഭീഷണിയുണ്ടായിരുന്നത്.
Post Your Comments