CinemaKeralaNews

നടിയെ ആക്രമിച്ച സംഭവം: ആക്ഷേപം ശരിയല്ലെന്ന് സത്യന്‍ അന്തിക്കാട്

തൃശൂര്‍: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിംഗുമായി ബന്ധപ്പെട്ട സംഭവത്തില്‍ സിനിമാ മേഖലയെ അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സിനിമക്കകത്തെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മാഫിയകളാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയില്‍ യുവനടി ആക്രമണിനിരയായ സംഭവത്തില്‍ സിനിമാമേഖലയെ ആകെ മോശമായി ചിത്രീകരിച്ചുകൊണ്ടും മയക്കുമരുന്നു, മാഫിയാ ബന്ധം ആരോപിച്ചുകൊണ്ടും നിരവധി റിപ്പോര്‍ട്ടുകളാണ് വരുന്നത്.

സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന യുവനടന്‍ പൃഥിരാജിന്റെ നിലപാട് മറ്റു നടന്‍മാര്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിക്രമത്തെ ധൈര്യത്തോടെ നേരിട്ട് വീണ്ടും ജോലിയില്‍ തിരിച്ചെത്തിയ നടിയോട് ബഹുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും ഒരു സംഭവത്തിന്റെ പേരില്‍ സിനിമാമേഖലയെ മുഴുവനായി കുറ്റപ്പെടുത്തരുതെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. മറ്റ് ഭാഷകളിലെ സിനിമാമേഖലയെക്കാള്‍ ശുദ്ധമാണ് മലയാള ചലചിത്രലോകമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button