കണ്ണൂര്‍: ഇനിമുതല്‍ രാത്രികാലങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കില്ലെന്ന് വിവരം. ജൂണ്‍ ഒന്നുമുതല്‍ പുതിയ പ്രഖ്യാപനം പ്രാബല്യത്തില്‍ വരുമെന്ന് എകെപിടി സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യന്. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് പുതിയ തീരുമാനം.
പെട്രോള്‍ പമ്പുടമകളും ജീവനക്കാരും കണ്ണൂര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പെട്രോള്‍ പമ്പുകള്‍ക്കുനേരെ നിരന്തരമായുണ്ടാകുന്ന അക്രമങ്ങള്‍ തടയാന്‍ നിയമംകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, ഒരുവര്‍ഷമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇങ്ങനെയൊരു തീരുമാനമെന്ന് തോമസ് വൈദ്യന് വ്യക്തമാക്കി.
Post Your Comments