വാട്ട്സ്ആപ്പ് ദിവസങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിച്ച സ്റ്റാറ്റസ് ഫീച്ചറിനെ കുറച്ച് സൂക്ഷിയ്ക്കണമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സാധാരണയായി വാട്സാപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ മൊബൈലിലെ കോണ്ടാക്ട് ലിസ്റ്റിലെ എല്ലാവരെയും വാട്സാപ്പ് കോണ്ടാക്ട് ലിസ്റ്റിലും ഉള്‍പ്പെടുത്തും. നമ്മള് വാട്സാപ്പ് ഉപയോഗിക്കുന്ന കാര്യം എല്ലാവര്ക്കും മനസ്സിലാക്കാനും സാധിക്കും. എന്നാല്‍ വാട്സാപ്പിന്റെ പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കണം. പുതിയ വീഡിയോ, ആനിമേഷന്‍, ഫോട്ടോ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോള്‍ എല്ലാവരും കാണും.
സുഹൃത്തുക്കള്‍ക്ക് മുന്നില്‍ കാണിക്കാനുള്ള തമാശകളെല്ലാം ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ എല്ലാം കാണും. ഇതിനായി സ്റ്റാറ്റ് പോസ്റ്റ് ചെയ്യുമ്പോള്‍ തന്നെ കാണേണ്ടവരുടെ ലിസ്റ്റ് പ്രത്യേകം തയാറാക്കി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. സ്റ്റാറ്റസ് വിന്‍ഡോയുടെ വലതു ഭാഗത്തെ മുകളിലുള്ള സ്റ്റാറ്റസ് പ്രൈവസി സെറ്റിങ്സില്‍ ഇതിനു വേണ്ട അവസരമുണ്ട്. തമാശക്ക് പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
Post Your Comments