KeralaNews

എം.പി വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫിലേക്ക്

തിരുവനന്തപുരം: ജനതാദള്‍(യു)വിനെ ഇടതുമുന്നണിയിലെടുക്കാനുള്ള സി.പി.എമ്മിന്റെ നീക്കം വിജയിക്കുന്നു. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ജനതാദള്‍(യു) സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ സി.പി.എമ്മിനെ അറിയിച്ചു. വടകര, കോഴിക്കോട്, വയനാട് ലോകസഭാ സീറ്റുകളില്‍ ഒരെണ്ണം നല്‍കാമെന്നാണ് സി.പി.എം വാഗ്ദാനം. ഈ സീറ്റില്‍ വീരേന്ദ്രകുമാറിന്റെ മകനും മുന്‍ എം.എല്‍.എയുമായ എം.വി ശ്രേയാംസ്‌കുമാറിനെ മത്സരിപ്പിക്കും. നേരത്തെ വീരേന്ദ്രകുമാര്‍ യു.ഡി.എഫ് വിടുമെന്ന സാഹചര്യം ഉണ്ടായപ്പോഴാണ് ഉമ്മന്‍ചാണ്ടി ഇടപെട്ട് അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വീരേന്ദ്രകുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇടതുപക്ഷവുമായി അടുക്കാന്‍ ജനതാദള്‍(യു) തീരുമാനിച്ചത്.

shortlink

Post Your Comments


Back to top button