India

ഐഎസ് ഭീകരര്‍ക്കുവേണ്ടി ഹാജരായാല്‍ വധിക്കും: അഭിഭാഷകര്‍ക്ക് ഹിന്ദുസേനയുടെ ഭീഷണി

രാജ്‌കോട്ട്: ഐഎസ് ഭീകരരെ സഹായിക്കുന്നവരെ വധിക്കുമെന്ന ഭീഷണിയുമായി ഹിന്ദുസേന. ഐഎസ് അനുഭാവികള്‍ക്കുവേണ്ടി വാദിച്ചാല്‍ അഭിഭാഷകരെ കൊല്ലുമെന്നാണ് ഭീഷണി. ഹിന്ദുസേനയുടെ ഗുജറാത്ത് ഘടകം സംസ്ഥാന പ്രസിഡന്റ് എന്ന് അവകാശപ്പെടുന്ന പ്രതീക് ഭട്ടാണ് ഭീഷണി മുഴക്കിയത്.

ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത ഐഎസ് അനുഭാവികളെന്ന സംശയിക്കുന്ന രണ്ടു പേര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായാല്‍ അഭിഭാഷകരെയും അവരുടെ കുടുംബാംഗങ്ങളെയും കൊല്ലുമെന്നാണ് ഹിന്ദു സേനയുടെ ഭീഷണി. ഇവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകാന്‍ ജാംനഗറിലെ ഇംതിയാസ് എന്ന അഭിഭാഷകന്‍ തയ്യാറായിരുന്നു.

മറ്റെല്ലാ അഭിഭാഷകരും ഈ കേസില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുമ്പോഴാണ് ഇംതിയാസ് ഇതിന് തയാറായതെന്നും ഭീഷണിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button