തിരുവനന്തപുരം•ജമ്മുകാശ്മീരില്‍ വീരമൃത്യു വരിച്ച രാഷ്ട്രീയ റൈഫിള്‍സ് അംഗം പാലക്കാട്, പരുത്തിപ്പുളളി, കളത്തില്‍ വീട്ടില്‍ ശ്രീജിത്ത്. എം.ജെയുടെ അമ്മയ്ക്ക് പത്തുലക്ഷം രൂപയും സഹോദരി ശ്രീജയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
വ്യാഴാഴ്ച പുലര്‍ച്ചെ ജമ്മുകശ്മീരിലെ ഷോപ്പിയാനിലെ മൗള്‍ ഗ്രാമത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് ശ്രീജിത്ത് കൊല്ലപ്പെട്ടത്.
സൈന്യത്തില്‍ ഹവീല്‍ദാറായി ജോലിചെയ്തുവരവെ നാട്ടില്‍ വച്ച് പാമ്പുകടിയേറ്റ് മരിച്ച ആലത്തൂര്‍, പരുത്തിപ്പുളളി, കരിങ്കരപ്പുളളി വീട്ടില്‍ ജീഷ്. കെ.ആര്‍-ന്‍റെ ഭാര്യ പ്രസീതയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും മൂന്നു ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Post Your Comments