കണ്ണൂര്‍ : കണ്ണൂര്‍ കൊട്ടിയൂരില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ വൈദികന്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഫാദര്‍ പോള്‍ തേലയ്ക്കാട്ട് പ്രതികരിയ്ക്കുന്നു. പുരോഹിതര്‍ക്ക് ബ്രഹ്മചര്യം വേണ്ടെന്ന് വെയ്ക്കുന്നതുകൊണ്ട് ബ്രഹ്മചര്യം കൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ലെന്ന് ഫാദര്‍ പോള്‍ തേലയ്ക്കാട്ട് പറഞ്ഞൂ. കണ്ണൂര്‍ കൊട്ടിയൂരില്‍ 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരു മാധ്യമത്തോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എല്ലാ സഭയും വൈദികര്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി നല്‍കിയാലും ലൈംഗികത ഉണ്ടാക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മചര്യം എന്ന വലിയ കാര്യത്തിന്റെ മഹത്വം അറിഞ്ഞ് ജീവിക്കുന്നതിലേറ്റ കനത്ത പരാജയവും വീഴ്ചയുമാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നത്. ഭൂരിഭാഗം കത്തോലിക്ക പുരോഹിതരും മാതൃകാപരമായി ജീവിക്കുന്നത് കൊണ്ടാണ് ഒരാള്‍ വ്യതിചലിക്കുമ്പോള്‍ അത് വാര്‍ത്തയാകുന്നത്.
പ്രാര്‍ത്ഥനയും കഠിന വ്രതവും ഇല്ലാത്ത ആര്‍ക്കും ഇത്തരത്തിലൊന്ന് സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സഭയും വൈദികര്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി നല്‍കിയാലും ലൈംഗികത ഉണ്ടാക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവില്ലെന്നും വ്യത്യസ്തമായ മറ്റ് സാഹചര്യങ്ങളിലൂടെ അത് ആവര്‍ത്തിക്കുക തന്നെ ചെയ്യും. ലോകത്തിലെ എല്ലാവരെയും ഇന്ന് ബാധിക്കുന്ന പ്രശ്‌നമാണ് ഭോഗപരത. സ്ത്രീകളെ ഉപഭോഗ വസ്തുവായി ചിത്രീകരിക്കുന്നതാണ് മാധ്യമങ്ങളും പരസ്യങ്ങളുമെല്ലാം. ഇത് സംസ്‌കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യമാണെന്നും പൊതുജനങ്ങള്‍ ഇതേക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments