ചെറുനാരങ്ങാവെള്ളം ക്ഷീണത്തിനും ദാഹത്തിനുമെല്ലാം നാം കുടിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചു വേനല്‍ക്കാലത്ത്. ഇതിനു പുറമെ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും തടി കുറയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. പലതരത്തിൽ ചെറുനാരങ്ങാ വെള്ളം കുടിക്കാറുണ്ട്. തേന്‍ ചേര്‍ത്തും, ഉപ്പു ചേര്‍ത്തും, പഞ്ചസാര ചേര്‍ത്തും, ഇഞ്ചിനീരും നറുനീണ്ടിസത്തും ചേര്‍ത്തും കുടിക്കാറുണ്ട്. പലരും പഞ്ചസാരയേക്കാള്‍ നല്ലത് ഉപ്പാണെന്നു കരുതി നാരങ്ങാവെള്ളത്തില്‍ ഉപ്പു ചേര്‍ക്കാറുണ്ട്. പക്ഷെ ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്.
ഉപ്പ് വളരെക്കുറച്ച് അളവില്‍ മാത്രമേ ശരീരത്തിന് ആവശ്യമുള്ളൂ. ഇത് മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയുമെല്ലാം ശരീരം പുറന്തള്ളുന്നതിന് കാരണവുമിതാണ്. വസ്ത്രങ്ങളിലെ നിറം ഇളകാതിരിയ്ക്കാന്‍ സോപ്പുവെള്ളത്തില്‍ ഉപ്പു കലര്‍ത്തി വയ്ക്കാറുണ്ട്. ഇതേ രീതിയില്‍ തന്നെയാണ് ശരീരത്തിലും ഉപ്പു പ്രവര്‍ത്തിയ്ക്കുന്നത്. അതായത് ശരീരത്തിലെ മുഴുവന്‍ വിഷാംശവും പോകാതെ തടഞ്ഞു നിര്‍ത്തുകയാണ് ഉപ്പു ചെയ്യുന്നത്. ഇതുകൊണ്ടുതന്നെയാണ് ഡോക്ടര്‍മാര്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാന്‍ പറയുന്നത്. ഏതു മരുന്നുകളും അമിത ഉപ്പിന്റെ സാന്നിധ്യത്തില്‍ ശരീരത്തിനു വേണ്ട ഗുണം നല്‍കുകയുമില്ല. വിഷജന്തുക്കള്‍ കടിച്ചാല്‍ ഉപ്പു ചേര്‍ക്കാതെ ഭക്ഷണം കൊടുക്കാന്‍ പറയുന്നതിന്റെ കാരണവും ഇതാണ്. ഉപ്പുണ്ടെങ്കില്‍ ശരീരത്തിലെ വിഷം പൂര്‍ണമായും ഇറങ്ങിപ്പോകില്ല.
ഉപ്പ് ശരീരത്തിലെത്തുമ്പോള്‍ ഇതിനെ പുറന്തള്ളാന്‍ വേണ്ടി ശരീരത്തിലെ വെള്ളം വലിച്ചെടുക്കപ്പെടും. ഇതുവഴി ശരീരത്തിലെ ജലാംശം കുറയും. ഇത് ദാഹം വര്‍ദ്ധിയ്ക്കാന്‍ കാരണമാകും. ചെറുനാരങ്ങാവെള്ളത്തില്‍ ഉപ്പിട്ടു കുടിയ്ക്കുമ്പോഴും ഇതുതന്നെയാണ് സംഭവിയ്ക്കുന്നത്. ശരീരം കൂടുതല്‍ വരളും, ദാഹവും ക്ഷീണവും കൂടും. ചെറുനാരങ്ങാവെള്ളത്തില്‍ ഉപ്പു ചേര്‍ത്തു കുടിയ്ക്കുമ്പോള്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിയ്ക്കുന്നുവെന്നര്‍ത്ഥം. ഇതുവഴി ഉന്മേഷത്തിനു പകരം ക്ഷീണം തോന്നും, താല്‍ക്കാലികമായി ദാഹം ശമിച്ചുവെന്നു തോന്നിയാലും പിന്നീട് കൂടുതല്‍ ദാഹിയ്ക്കും. ചെറുനാരങ്ങാവെള്ളം മാത്രമല്ല, ഉപ്പിലിട്ടവയും ഉപ്പധികം ചേര്‍ത്തവയുമെല്ലാം ഇതു തന്നെയാണ് ചെയ്യുന്നത്. ഉപ്പ് അത്യാവശ്യത്തിനു ചേര്‍ക്കാം, ആവശ്യത്തിനു പോലും പാടില്ല.
Post Your Comments