KeralaNewsGulf

കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണപ്രവര്‍ത്തനസജ്ജം; ബലപ്പെടുത്തിയ റണ്‍വേയില്‍ വിമാനമിറങ്ങും

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. ഏറെ പ്രവാസികള്‍, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന കരി്പ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 24 മണിക്കൂറം പ്രവര്‍ത്തനസജ്ജമായി. 2015 സെപ്റ്റംബറിലാണ് നവീകരണപ്രവര്‍ത്തനം തുടങ്ങിയത്. കാര്‍പ്പറ്റിങ്ങും റണ്‍വേ ബലപ്പെടുത്തുന്ന ജോലിയുമാണ് നടന്നത്. 18 മാസം നീണ്ട നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി വിമാനത്താവളം പഴയനിലയില്‍ പ്രവര്‍ത്തനം തുടങ്ങി.

2,850 മീറ്റര്‍ നീളമുള്ള റണ്‍വേയില്‍ 400 മീറ്റര്‍ ദൂരം പൂര്‍ണമായി പുതുക്കി പണിയുകയായിരുന്നു. 80 സെ.മീ ആഴത്തില്‍ കുഴി എടുത്തതിന് ശേഷമാണ് ഈ ഭാഗത്ത് പുതിയ റണ്‍വേ ഒരുക്കിയിരിക്കുന്നത്. റണ്‍വേയില്‍ പുതിയ ലൈറ്റുകള്‍ സ്ഥാപിച്ചു വൈദ്യുതീകരണവും പൂര്‍ത്തിയായി. ഇതുകൂടാതെ വിമാനം തെന്നിമാറുന്ന പ്രശ്‌നം പരിഹരിക്കാന്‍ റണ്‍വേയുടെ ഇരുവശങ്ങളിലും മണ്ണും നിറച്ചു.

ജനുവരി ഒമ്പതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഓപറേഷന്‍സ് വിഭാഗം മേധാവി മനോജ് ബൊക്കാഡേയുടെ നേതൃത്വത്തിലുള്ള സംഘം സുരക്ഷ പരിശോധന നടത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ വിമാനം ഇറക്കുന്നതിന് സഹായിക്കുന്ന ഇന്‍സ്ട്രുമെന്റ് ടു ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്) സ്ഥാപിച്ചിട്ടുണ്ട്. മൂന്നരക്കോടി രൂപയാണ് ഇതിന് ചെലവ് വന്നത്. നാളെ ഇത് കമ്മീഷന്‍ ചെയ്യും.

2015 മേയ് ഒന്നിനാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വിസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റണ്‍വേ പ്രവര്‍ത്തനം 24 മണിക്കൂറുമായെങ്കിലും സര്‍വിസ് പുനക്രമീകരിച്ചിട്ടില്ല. മാര്‍ച്ച് അവസാനം വേനല്‍ക്കാല ഷെഡ്യൂള്‍ തയാറായശേഷം മാത്രമാണ് മുഴുവന്‍ സമയ സര്‍വിസ് ആരംഭിക്കുക.

shortlink

Post Your Comments


Back to top button