സൗദി അറേബ്യ: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് സ്വന്തം ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിയമം ജൂലൈ മാസം പ്രാബല്യത്തില്‍ വരും. വാണിജ്യ, നിക്ഷേപ വകുപ്പു മന്ത്രി ഡോ. മാജിദ് അല്‍ഖസബി അറിയിച്ചതാണ് ഇക്കാര്യം. ഇതിനായി വാണിജ്യ നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സൗദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ലൈസന്‍സ് ഉള്ളവർക്ക് വന്‍കിട ഉല്‍പ്പാദന സംരംഭങ്ങളും ആശുപത്രി, ഫാമിലി റസ്റ്ററന്റ് എന്നിവ ആരംഭിക്കുന്നതിനും അനുമതിയുണ്ട്. എന്നാൽ ചെറുകിട വ്യാപാരസംരംഭങ്ങളിലോ ഇടത്തരം വ്യാപാര സംരംഭങ്ങളിലോ വിദേശികള്‍ക്ക് നിക്ഷേപത്തിന് അനുമതി ഇല്ല. ഇതുമൂലം സ്വദേശികളുടെ പേരിൽ ബിനാമി ബിസിനസ് തുടങ്ങാൻ വിദേശികൾ നിർബന്ധിതരാകുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദേശികള്‍ക്ക് ചെറുകിട സംരംഭം തുടങ്ങാന്‍ അനുമതി നല്‍കാൻ തീരുമാനിച്ചത്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്നത്തിലൂടെ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ഇതു വഴിയൊരുക്കുകയും ചെയ്യും.
Post Your Comments