KeralaNews

സെന്‍കുമാറിനെതിരേ പിണറായി;യുഡിഎഫ് പാളയം വിട്ടെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ പ്രതിഷേധം

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാര്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഇടതുപക്ഷ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ല. പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നത് മനസിലാക്കാം. എന്നാല്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം കളിക്കുന്നത് അംഗീകരിക്കാനാകില്ല. സെന്‍കുമാര്‍ യു.ഡി.എഫ് പാളയം വിട്ട് പുതിയ പാളയം തേടിയിരിക്കുകയാണെന്നു മുഖ്യമന്ത്രി യുഡിഎഫിനോടായി പറഞ്ഞു.

ഇതോടെ ഉദ്യോഗസ്ഥരെ രാഷ്ട്രീയമായി ചേരിതിരിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളമുണ്ടാക്കി. ഇതിനിടെ സംസ്ഥാനത്ത ക്രമസമാധാനപാലനം തകര്‍ന്നെന്നും നിമയപാലകര്‍ കാഴ്ചക്കാരായി മാറിയെന്നും ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തിരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

പോലീസ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാറിനെതിരെയുള്ള, മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡിജിപിയായിരുന്ന സമയത്ത് സുചിന്തിതവും, നീതിപൂര്‍വവും, നിക്ഷ്പക്ഷവുമായ നിലപാടുകളെടുത്ത ഒരു ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രി ഇത്തരം ബാലിശമായ ആരോപണങ്ങള്‍ നടത്തരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും നിയമപാലകര്‍ കാഴ്ചക്കാരായി മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നു സഭയില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

shortlink

Post Your Comments


Back to top button