ദുബായ്•യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം തന്റെ ട്വിറ്ററിലൂടെയാണ് ഒരു ജോലി ഒഴിവ് പ്രഖ്യാപിച്ചത്. പ്രതിഫലം ഒരു മില്യണ്‍ ദിര്‍ഹം!
അഞ്ച് വയസിനും 95 വയസിനും ഇടയില്‍ പ്രായമുള്ള, അറബ് രാജ്യങ്ങളിലെ അറബ് പൗരന്മാരായ ആര്‍ക്കും ഈ ജോലിയ്ക്ക് അപേക്ഷിക്കാം.
പരസ്യത്തില്‍ പറയുന്ന യോഗ്യതകളും മുന്‍പരിചയവും വൈദഗ്ധ്യങ്ങളുമുള്ളവരെയാകും തസ്തികയിലേക്ക് പരിഗണിക്കുക.
അറബിയില്‍ പോസ്റ്റ് ചെയ്ത പരസ്യത്തില്‍ പറയുന്ന യോഗ്യതകള്‍
മുന്‍ പരിചയമുള്ളവരും ആളുകളുമായി നന്നായി ഇടപെഴകാന്‍ കഴിയുന്നവരുമായിരിക്കണം.
ജനങ്ങളുടെ സംതൃപ്തിയും സന്തോഷവും അന്തിമലക്ഷ്യമായ മനുഷ്യസ്‌നേഹിയും സന്നദ്ധ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയവും ഉള്ളവരായിരിക്കണം.
പോസിറ്റീവ് ആയി ചിന്തിക്കുന്നവരും തന്റെ ടീമിലുള്ളവരുടെയും അറബ് ജനതയുടെയും കഴിവുകളില്‍ വിശ്വസിക്കുന്നവരായിരിക്കണം.
5 മുതല്‍ 95 വയസുവരെയാണ് പ്രായപരിധി
എല്ലാ അറബ് രാജ്യങ്ങളിലേയും അറബികള്‍ക്കും അപേക്ഷിക്കാം.
ഒരു മില്യണ്‍ ദിര്‍ഹമായിര്‍ക്കും പ്രതിഫലം
നിങ്ങള്‍ക്ക് സ്വന്തമായോ മറ്റുള്ളവര്‍ വഴിയോ കമ്പനികള്‍ക്കോ നിങ്ങളെ ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യാം. www.arabhopemakers.com വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നോമിനേഷനുകള്‍ സമര്‍പ്പിക്കാം.
Post Your Comments