NewsInternational

ഇസ്ലാംമതത്തില്‍ വിശ്വസിക്കാത്തവരെ ഐസിസുകാർ കൊലപ്പെടുത്തി ഭക്ഷിക്കുന്നു എന്നതിന് തെളിവ് പുറത്ത്‌

അമുസ്ലീങ്ങളെ കൊല്ലുക മാത്രമല്ല തിന്നുകയും വേണമെന്നതാണ് ഐസിസിന്റെ പ്രവർത്തന രീതിയെന്ന് റിപ്പോർട്ടുകൾ. ഇസ്ലാമിൽ വിശ്വസിക്കാത്തവരെ കൊന്ന ശേഷം ഓരോ അവയവവും വേവിച്ച് തിന്നേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന ലീഫ്ലെറ്റുകൾ ഐസിസ് ക്യാമ്പിൽ നിന്നും കണ്ടെടുത്തുവെന്നും സൂചനയുണ്ട്. ബ്രിട്ടീഷ് കൗണ്ടർ-ടെററിസം വിദഗ്ധ സമിതിയാണിത് കണ്ടെത്തിയിരിക്കുന്നത്.

അവിശ്വാസികളുടെ ശരീരത്തിന്റെ ഏത് ഭാഗങ്ങളാണ് തിന്നാൻ യോജിച്ചതെന്നും ഇവ ഭക്ഷിക്കുന്നതിനായി ഏത് വിധത്തിലാണ് തയ്യാറാക്കേണ്ടതെന്നും കണ്ടെടുത്ത ഹാൻഡ്ബുക്കിൽ വ്യക്തമാക്കിയിട്ടുണ്ട്. ഐസിസ് ക്യാമ്പിൽ വച്ച് ഒരു സ്ത്രീയെ അവരുടെ മകന്റെ ശരീരഭാഗങ്ങൾ തീറ്റിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അടുത്ത വിവരങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ജിഹാദിന്റെ സമയത്ത് മറ്റ് ഭക്ഷ്യവസ്തുക്കൾ ലഭ്യമല്ലെങ്കിൽ തീവ്രവാദികൾക്ക് അമുസ്ലീങ്ങളെ കൊന്നുതിന്നാമെന്നാണ് കണ്ടെടുത്ത ലഘുലേഖയിൽ വിവരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button