Technology

സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കാന്‍ പുത്തൻ എക്സ്പീരിയ ഫോണുമായി സോണി

സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കാന്‍ പുത്തൻ എക്സ്പീരിയ ഫോണുമായി സോണി. ബാഴ്സിലോനയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസ് വേദിയിലാണ്‌ തങ്ങളുടെ പുത്തൻ സ്മാർട്ട്ഫോണായ എക്‌സ്പീരിയ എക്സ്.ഇസെഡ് പ്രീമിയം കമ്പനി അവതരിപ്പിച്ചത്. ലോക മൊബൈല്‍ വിപണിയിലെ മുന്‍നിരയില്‍ എത്താൻ ഉപയോക്താക്കള്‍ക്ക് ഇഷ്ടമാകുന്ന തരത്തിലാണ് സോണി പുതിയ എക്‌സ്പീരിയ എക്സ്.ഇസെഡ് ഒരുക്കിയിരിക്കുന്നത്.

Sony-Phone-TA

സൂപ്പര്‍ സ്ലോമോഷന്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശേഷിയുള്ള മോഷന്‍ ഐ സാങ്കേതികവിദ്യ ഉൾപ്പെടുന്ന ക്യാമറയാണ് എക്‌സ്പീരിയ എക്സ്.ഇസെഡിന്റെ പ്രധാന പ്രത്യേകത. ഒരു സെക്കന്റില്‍ 960 ഫ്രെയിമുകള്‍ പകര്‍ത്താനുള്ള ശേഷി ലോകത്തെ മറ്റു ഫോണുകളിൽ ഇല്ലന്ന് സോണി അവകാശപ്പെടുന്നു. സ്മാര്‍ട്ട്ഫോണിലെ മികച്ച ക്യാമറ ടെക്നോളജിക്കായി ആപ്പിള്‍, സാംസങ്ങ്, എല്‍ജി, ഷവോമി തുടങ്ങിയ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ സോണിയെ ആശ്രയിക്കാറുണ്ടെങ്കിലും സ്മാർട്ഫോൺ വിപണിയിൽ മുന്നിലെത്താൻ സോണിക്ക് സാധിച്ചില്ല.

Xperia_XZ_Premium_Chrom_bg

സ്നാപ്ഡ്രാഗണ്‍ 835 ക്യൂവല്‍കോം പ്രോസ്സസറുള്ള ഫോൺ  5.5 ഇഞ്ച് സ്ക്രീന്‍ വലിപ്പത്തോടെ 4കെ എച്ച്ഡിആര്‍ ഡിസ്പ്ലേ സഹിതമാണ് വിപണിയിൽ എത്തുന്നത്.ഇത്തരം ഡിസ്പ്ലേയുള്ള ലോകത്തെ ആദ്യ ഫോൺ എന്ന റെക്കോർഡും സോണി എക്‌സ്പീരിയ എക്സ്.ഇസെഡിന് സ്വന്തം. 4ജിബി റാം,3,230 എംഎഎച്ചാണ് ബാറ്ററി, ക്യൂക്ക്ചാര്‍ജ് 3.0 സപ്പോര്‍ട്ടുമുള്ള ഫോൺ ആന്‍ഡ്രോയ്ഡ് 7 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവർത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button