KeralaNews

കൊട്ടിയൂര്‍ പീഡനത്തിലെ വികാരി പള്ളിയില്‍ പറഞ്ഞത് ഇങ്ങനെ..

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനത്തിലെ വികാരി പള്ളിയിലെ ഇടവാംഗങ്ങളുടെ അടുത്ത് പറഞ്ഞത് താന്‍ കുറച്ചു നാളത്തേയ്ക്ക്് ഇവിടെ നിന്ന് മാറി നില്‍ക്കുന്ന എന്നാണ്. എന്നാല്‍ എന്താണ് കാരണമെന്നൊന്നും പറഞ്ഞിരുന്നില്ല. ഫാ. റോബിന്‍ വടക്കുഞ്ചേരി താന്‍ കാനഡയിലേക്ക് പോകുന്നതായി ഇടവകാംഗങ്ങളോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ഞായറാഴ്ച പള്ളിയിലെ കുര്‍ബാനയ്ക്കിടെയാണ് താന്‍ കാനഡയിലേക്ക് പോകുകയാണെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും വികാരി പറഞ്ഞത്. എന്നാല്‍ അത് കേസില്‍പ്പെട്ട് മുങ്ങാനുള്ള ശ്രമമാണെന്ന് സഭാ വിശ്വാസികള്‍ അറിഞ്ഞിരുന്നില്ല. കാനഡയിലേക്ക് പോകാനുള്ള ശ്രമത്തിനിടെ അങ്കമാലിയില്‍ വച്ചാണ് ഫാ. റോബിന്‍ പിടിയിലായത്.
ഈ അറസ്റ്റോടെ നാട്ടുകാര്‍ക്കെല്ലാം ബഹുമാനമായിരുന്ന ഫാ. റോബിന്റെ പൊയ്മുഖമാണ് അഴിഞ്ഞു വീണത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ് റോബിന്‍ നാട്ടില്‍ ശ്രദ്ധ നേടിയത്.
പെണ്‍കുട്ടികളെ നേഴ്‌സിംഗ് പഠനത്തിനും ജോലിക്കുമായി അന്യ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും അയക്കുന്നതിനും ഇയാള്‍ സഹായിച്ചിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി പഠിക്കുന്ന കൊട്ടിയൂര്‍ ഇമ്മിഗ്രേഷന്‍ ജൂബിലി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാനേജര്‍ കൂടിയാണ് ഫാ. റോബിന്‍.
എല്ലാവരും അംഗീകരിച്ചിരുന്ന പുരോഹിതന്റെ തനിനിറം പുറത്ത് വന്നതോടെ നാട്ടില്‍ ജനരോഷം ശക്തമായിരിക്കുകയാണ്.

shortlink

Post Your Comments


Back to top button