NewsSports

ജീവിക്കാന്‍ പണമില്ലാതെ ഒളിമ്പിക്‌സ് സുവര്‍ണ താരം മെഡലുകള്‍ വില്‍ക്കുന്നു

മോസ്‌കോ: ജീവിക്കാന്‍ പണമില്ലാതെ വലയുന്ന ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് തന്റെ മെഡലുകള്‍ വില്‍ക്കുന്നു. മൂന്നു ഒളിമ്പിക്‌സുകളില്‍ നേടിയ സ്വര്‍ണ മെഡലുകള്‍ അടക്കം ഏഴു മെഡലുകള്‍ വില്‍ക്കാന്‍ തിരുമാനിച്ചത്. സോവ്യറ്റ് യൂണിയനുവേണ്ടി ജിംനാസ്റ്റിക് വേദികളില്‍ വിസ്മയം തീര്‍ത്ത ഒള്‍ഗ കോര്‍ബട്ടാണ് മെഡലുകള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്. ബെലാറസില്‍ ജനിച്ച മുന്‍ താരം ഇപ്പോള്‍ അമേരിക്കയിലെ അരിസോണയിലാണ് കഴിയുന്നത്.

1972 ലെ മ്യൂണിക് ഒളിമ്പിക്‌സിലായിരുന്നു ഒള്‍ഗ കോര്‍ബട്ടിന്റെ സുവര്‍ണ പ്രകടനം. മൂന്നു സ്വര്‍ണമാണ് മൂണിക്കില്‍ താരം നേടിയത്. കൂടാതെ ഒരു വെള്ളി മെഡലും ഇവിടെ നേടി. ഇതു കൂടാതെ 1976ലെ മോണ്‍ട്രിയല്‍ ഗെയിംസില്‍ നേടിയ മെഡലുകളുമാണ് വില്‍ക്കുന്നത്.

17  വയസിലായിരുന്നു മ്യൂണിക്കിലെ അദ്ഭുത പ്രകടനം. 1978ല്‍ വിവാഹിതയായ കെര്‍ബട്ട് തുടര്‍ന്ന് അമേരിക്കയിലേക്ക് താമസം മാറ്റുകയായിരുന്നു.

shortlink

Post Your Comments


Back to top button