KeralaNews

റിസർവേഷനില്ലാത്ത ദീർഘദൂര യാത്ര: അൺറിസർവ്ഡ് അന്ത്യോദയ ട്രെയിൻ ഓടിത്തുടങ്ങി

കൊച്ചി: റിസർവേഷനില്ലാത്ത ദീർഘദൂര യാത്ര സാധ്യമാക്കുന്ന അന്ത്യോദയ ട്രെയിൻ ഓടിത്തുടങ്ങി. തിരക്കുള്ള റൂട്ടുകളിൽ സാധാരണക്കാർക്ക് വേണ്ടി ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന എറണാകുളം- ഹൗറ അന്ത്യോദയ ട്രെയിനാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഡൽഹിയിൽ നിന്ന് വീഡിയോ കോൺഫറൻസിങ് മുഖേനയാണ് ഉത്ഘാടനകർമ്മം നിർവഹിച്ചത്.

ആകർഷകമായ കളറിംഗ്, കുഷ്യൻ സീറ്റ്, ആവശ്യമെങ്കിൽ സീറ്റായും ഉപയോഗിക്കാവുന്ന ലഗേജ് റാക്ക്, ബയോ ടോയ്‌ലറ്റ്, മൊബൈൽ ഫോൺ ചാർജിങ് പോയിന്റ്, എന്നിവയാണ് ഈ ട്രെയിനിന്റെ പ്രത്യേകതകൾ. കൂടാതെ ട്രെയിനിലെ മുഴുവൻ കോച്ചുകളും അൺറിസർവ്ഡ് ആണ്. 520 രൂപയ്ക്ക് ഒരാൾക്ക് കൊൽക്കത്ത വരെ യാത്ര ചെയ്യാനാകും.

shortlink

Post Your Comments


Back to top button