IndiaLife Style

വേനൽക്കാലത്തെ ആഹാര രീതികൾ

വേനൽ കാലം എത്തും മുൻപേ ചൂട് അസഹനീയമായി മാറിയിരിക്കുകയാണ്. എല്ലാവരും ചൂടില്‍ നിന്നും രക്ഷനേടാന്‍ പരക്കം പായുകയാണ്. ആഹാരകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് ഒരുപരിധി വരെ ചൂടിനെ ചെറുക്കാന്‍ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കും. ഉഷ്ണകാലത്ത് ധാരാളം വെള്ളം കുടിയ്ക്കണം എന്ന് എല്ലാവരും പറയാറുണ്ട്. എന്നുവച്ച് വെയിലത്തു നിന്ന് കയറി വന്ന ഉടന്‍ ഫ്രിഡ്ജില്‍ ഇരിക്കുന്ന തണുത്ത വെള്ളം എടുത്ത കുടിക്കുന്നത് നല്ലതല്ല. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഉത്തമം. അതുപോലെ ഭക്ഷണത്തിൽ എരിവ് ,പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കണം. കഞ്ഞി പോലെ ദ്രവരൂപത്തിലുള്ള ഭക്ഷണം കൂടുതല്‍ കഴികുന്നതാണ് ഉത്തമം. എണ്ണയില്‍ വറുത്ത പലഹാരം അമിതമായി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ശുദ്ധമായ പഴവർഗ്ഗങ്ങള്‍ നന്നായി ഉപയോഗിക്കുക. വെയിലത്തു നിന്ന് കയറി വന്നാലുടന്‍ തണുത്ത ആഹാരം കഴിയ്ക്കരുത്. പെട്ടെന്ന് തണുത്ത ആഹാരം അകത്തേയ്ക്ക് ചെല്ലുമ്പോള്‍ തണുപ്പ് തുലനം ചെയ്യാന്‍ വേണ്ടി കൂടുതല്‍ ചൂട് ശരീരം ഉല്പ്പാദിപ്പിക്കുന്നു. ഇത് അസുഖങ്ങൾക്ക് കാരണമാകാം. മത്സ്യ-മാംസാദികളുടെ ഉപയോഗം പരമാവധി കുറയ്ക്കണം. കഴിവതും രാത്രി നേരത്തേ തന്നെ ആഹാരം കഴിയ്ക്കുവാന്‍ ശ്രമിക്കണം.

ഉപ്പിട്ട നാരങ്ങാ വെള്ളമോ , മല്ലിയില, നാരകത്തില, കറിവേപ്പില, പച്ചമുളക്,ഇഞ്ചി,എന്നിവ ഇട്ടു തയ്യാറാക്കിയ സംഭാരമോ കുടിയ്ക്കുവാന്‍ ഉപയോഗിക്കുക. മുത്തങ്ങ, ഇരുവേലി, രാമച്ചം, മല്ലി, പതിമുഖം എന്നിവ ഇട്ടു തിളപ്പിച്ചാറിയ വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. പഴങ്കഞ്ഞി ആഹാരത്തില്‍ ഉൾപ്പെടുത്തുന്നത് വേനൽക്കാലത്ത് വളരെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button