വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുകൂലികളും രാജ്യവ്യാപകമായി പ്രകടനത്തിന് തയാറെടുക്കുന്നു. ട്രംപിന്റെ നിലപാടുകള്‍ക്കും നയങ്ങള്‍ക്കുമെതിരേ രാജ്യത്തെമ്പാടും റാലികളും പ്രതിഷേധവും തുടരുന്നതിനിടെയാണ് പ്രസിഡന്റ് അനുകൂലികള്‍ തിരിച്ചടിക്ക് ഒരുങ്ങുന്നത്.
ട്രംപിനു പിന്തുണയറിയിച്ച് രാജ്യമെമ്പാടും റാലികളും പൊതു പരിപാടികളും സംഘടിപ്പിക്കാനാണ് അനുകൂലികളുടെ തീരുമാനം. ട്രംപിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധപരിപാടികളുടെ മുനയൊടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അനുകൂലികള്‍ റാലികള്‍ സംഘടിപ്പിക്കുന്നത്.
ഈ ആഴ്ച തന്നെ രാജ്യത്തെ 60 ലേറെ നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കുമെന്നാണ് വിവരം. എന്നാല്‍ ഈ റാലികളിള്‍ ട്രംപ് പങ്കെടുക്കാന്‍ സാധ്യതയില്ല. ഏഴു രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതുള്‍പ്പെടെ ട്രംപിന്റെ നിലപാടുകള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ അമേരിക്കയില്‍ ഇപ്പോഴും തുടരുകയാണ്.
Post Your Comments