NewsIndia

രാജ്യത്തെ ഏറ്റവും വലിയ പാരാമിലിട്ടറി സേനയായ സി.ആർ.പി.എഫിന് കരുത്തു പകരാൻ ഇനി റോബോട്ടുകളും

ന്യൂഡൽഹി; സി.ആർ.പി.എഫിന്റെ പട്രോളിംഗ് സംഘത്തിൽ ചേർന്നു പ്രവർത്തിക്കാൻ ഇനി റോബോട്ടുകളും. റോബോട്ടുകൾ വരുന്നതോടെ സി.ആർ.പി.എഫിന് മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലും മറ്റും ആളപായം ഒഴിവാക്കി കൂടുതൽ കൃത്യതയോടെ മുന്നേറാൻ സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ. ഈ റോബോട്ടുകളുടെ പ്രവർത്തന ക്ഷമത കൃത്യമായി പരിശോധിച്ചു വരികയാണെന്നും പരിശോധനയ്ക്കു ശേഷം ഇത് സേനയുടെ ഭാഗമാകുമെന്നും സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ കെ. ദുർഗ്ഗാപ്രസാദ് മധ്യമങ്ങളോടു പറഞ്ഞു.

ചെളി നിറഞ്ഞതും, തിരഞ്ഞു കണ്ടെത്താൻ പ്രയാസമുളളതുമായ സ്ഥലങ്ങളിൽ നിന്നു പോലും ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്നതിനും ലാൻഡ് മൈനുകൾ കണ്ടെത്തുന്നതിനും ഈ റോബോട്ടുകൾ ഉപകരിക്കും.ബോംബും മൈനും മറ്റും പൊട്ടിത്തെറിച്ചുണ്ടാവുന്ന ആളപകടങ്ങൾ ഇതോടെ ഇല്ലാതാവും.നാലു ചക്രങ്ങളിൽ പ്രവർത്തിക്കുന്ന ഈ റോബോട്ടുകൾ മൂലം സേനയ്ക്ക് വളരെയേറെ പ്രയോജനമാണ് പ്രതീക്ഷിക്കുന്നത്.

ഇതോടൊപ്പം സ്ഫോടനങ്ങളിൽ നിന്നും സുരക്ഷയൊരുക്കുന്ന പ്രത്യേകതരം ബൂട്ടുകളുടെ പരീക്ഷണവും ഹൈദരാബാദ് ആസ്ഥാനമായുളള സ്ഥാപനവുമായി ചേർന്ന് പുരോഗമിച്ചു വരികയാണെന്ന് ദുർഗ്ഗാപ്രസാദ് അറിയിച്ചു. രാജ്യത്തെ നിയമങ്ങൾക്കതീതമായി ഒരു ‘ചുവന്ന ഇടനാഴി’ സൃഷ്ടിക്കുക എന്ന ഇടതു തീവ്രവാദികളുടെ അജണ്ട ഏറെക്കുറെ തകർന്നതായി അദ്ദേഹം പറഞ്ഞു. അസംഖ്യം മാവോയിസ്റ്റുകളാണ് ഇപ്പോൾ കീഴടങ്ങിക്കൊണ്ടിരിക്കുന്നത്.തന്റെ ഔദ്യോഗികജീവിതത്തിൽ നിന്നും ഇന്നു വിരമിക്കുകയാണ് ദുർഗ്ഗാപ്രസാദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button