KeralaNews

മലപ്പുറത്ത് ഒരാഴ്ചയില്‍ നടത്താനിരുന്നത് പത്ത് ബാലവിവാഹങ്ങള്‍ – പതിനഞ്ചുകാരിയുടെ ഫോണ്‍കോളിലൂടെ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

10 ബാലവിവാഹങ്ങളാണ് ഈ ആഴ്ച മലപ്പുറത്ത് നടക്കാനിരുന്നത്. 15 വയസുകാരിയുടെ ധൈര്യപൂര്‍വ്വമായ ഇടപെടല്‍ മൂലം ഇത് തടയാൻ സാധിച്ചു. തന്റേതടക്കം 10 പെണ്‍കുട്ടികളുടെ ജീവിതമാണ് ചൈല്‍ഡ്‌ലൈനിലേക്കുള്ള ഒരു ഫോണ്‍കോളിലൂടെ ഈ പെണ്‍കുട്ടി രക്ഷിച്ചെടുത്തത്. 15ഉം 16ഉം വയസ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞുങ്ങളെ വിവാഹം കഴിപ്പിച്ചയക്കാനുള്ള നീക്കം നടന്നത് മലപ്പുറത്തെ കരുവാര്‍ക്കുണ്ട് പഞ്ചായത്തിലാണ്. വിവാഹത്തിന് എതിര് പറഞ്ഞിട്ടും അച്ഛനും അമ്മയും കൂട്ടാക്കാതെ വന്നതോടെയാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും ബാലവിവാഹങ്ങള്‍ തടയുകയും ചെയ്തു. വ്യത്യസ്ത സ്‌കൂളുകളില്‍ പഠക്കുന്ന 10 കുട്ടികളെയാണ് വിവാഹം കഴിപ്പിക്കാനായി തീരുമാനിച്ചിരിക്കുന്നതെന്ന് അന്വേഷണത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തി.

ഈ പെൺകുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ബന്ധപ്പെടുകയും അചഛനും അമ്മയും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പരാതിപ്പെടുകയും ചെയ്തു. എത്ര എതിര്‍ത്തിട്ടും അവര്‍ കൂട്ടാക്കാതെ വന്നതോടെയാണ് തനിക്ക് ഇനിയും പഠിക്കണമെന്ന് പറഞ്ഞ് ആ കുഞ്ഞ് പ്രവർത്തകരുടെ സഹായം തേടിയത്. കല്യാണം നടന്നാല്‍ ആത്മഹത്യ ചെയ്യുമെന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടി പറഞ്ഞു. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പെണ്‍കുഞ്ഞുങ്ങളെ കെട്ടിച്ചു വിടാന്‍ തയ്യാറാകുന്ന രക്ഷകര്‍ത്താക്കള്‍ക്ക് ഇടയില്‍ നിന്ന് പെണ്‍കുട്ടിയുടെ ഇടപെടലാണ് ബാലവിവാഹങ്ങള്‍ തടഞ്ഞത്.

രക്ഷകര്‍ത്താക്കള്‍ സാമ്പത്തികമായി അത്ര നല്ല നിലയിലുള്ളവരല്ലാത്തതിനാൽ എത്രയും വേഗം കുട്ടികളെ വിവാഹം കഴിച്ച് അയക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. കൂടാതെ ആദ്യത്തെ കല്യാണാലോചന വേണ്ടെന്ന് വെച്ചാല്‍ പിന്നീട് വേറെ ആലോചന ഉണ്ടാവില്ലെന്ന പേടിയാണ് പ്രായപൂര്‍ത്തിയാകും മുമ്പ് കുട്ടികളുടെ എതിര്‍പ്പ് പോലും വകവെയ്ക്കാതെ ഇത്തരം വിവാഹങ്ങളിലേക്ക് രക്ഷകര്‍ത്താക്കള്‍ എത്തുന്നതിന് പിന്നിലെന്നും ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button