
പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി കുത്തേറ്റു മരിച്ചു. ബംഗളുരുവിലെയെലഹങ്ക പോലീസ് സ്റ്റേഷനിൽനിന്ന് 200 മീറ്റർ അകലെ സ്കൂൾ ക്യാമ്പസിനു പുറത്താണ് 15 വയസുകാരനായ ഹർഷ രാജ് കൊല്ലപ്പെട്ടത്. നെഞ്ചിൽ കുത്തേറ്റ ഹർഷ രാജിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപെടുകയായിരുന്നു.
സമീപത്തെ കോളജിലെ ഒരു പെണ്‍കുട്ടിയുമായുണ്ടായിരുന്ന പ്രണയബന്ധമാണ് കൊലയ്ക്കു പിന്നിലെന്നു സംശയിക്കുന്നു. പെണ്‍കുട്ടിയുമായുള്ള ബന്ധത്തിന്‍റെ പേരിൽ ഹർഷയും സുഹൃത്തുക്കളും സമീപത്തെ കോളജിലെ കുട്ടികളുമായുളള ഏറ്റുമുട്ടലിനിടെയാണ് ഹർഷയ്ക്കു കുത്തേറ്റതെന്ന് സഹപാഠികളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായതായി പോലീസ് പറഞ്ഞു.
Post Your Comments