തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് വീഴ്ച വരുത്തിയെന്ന് വിജിലന്‍സ് കോടതി. ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി പുറപ്പെടുവിച്ച വിധിന്യായത്തിലാണ് കോടതിയുടെ വിമര്‍ശനം. അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിട്ടും ചീഫ് സെക്രട്ടറി നടപടിയെടുക്കുന്നില്ല. അഴിമതി കേസുകളില്‍ സത്യസന്ധമായ നടപടി ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
Post Your Comments