NewsInternational

ദുബായ് ഷാര്‍ജ ഗതാഗത പരിഷ്‌കരണത്തിന് ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കി ഷേഖ് മുഹമ്മദ്

 

ദുബായ് ഷാർജ ഗതാഗത പരിഷ്കരണത്തിന് ഒരു ബില്യൺ ദിർഹത്തിന്റെ പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം അംഗീകാരം നൽകി. ഇതിന്റെ പ്രവർത്തനങ്ങൾ ഉടനെ തന്നെ ആരംഭിക്കുമെന്ന് ഡയറക്ടർ ജനറൽ ആൻഡ് ചെയർമാൻ ഓഫ് ദി ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർസ് ഓഫ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മാറ്റർ അൽ ടയർ പറഞ്ഞു. ഈ പദ്ധതി പൂർത്തിയാവുന്നതോടെ അനിയന്ത്രിതമായ ഗതാഗത കുരുക്ക് ഒഴിവാക്കുവാനും ജനങ്ങളുടെ സുരക്ഷയ്ക്കും സന്തോഷത്തിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ റോഡുകൾ, മോണോറെയിൽ, മെട്രോ, സൈക്കിൾ ട്രാക്കുകൾ എന്നിവയുമുണ്ടാകും. പുതിയ ബ്ലൂ വാട്ടേഴ്‌സ് ഐലൻഡിൽ മെട്രോ സ്‌റ്റേഷൻ നിർമിക്കും. പാം ജുമൈറയിലേക്ക് നടപ്പാലവും ജോഗിങ്–സൈക്കിളിങ് ട്രാക്കുകളും നിർമിക്കുന്നുണ്ട്. പദ്ധതിമേഖലയുമായി ബന്ധിപ്പിച്ച് ഷെയ്‌ഖ് സായിദ് റോഡിൽനിന്നു നേരിട്ടൊരു പാലമുണ്ടാകും. പദ്ധതിയെക്കുറിച്ച് ലോകത്തെ പ്രമുഖ ക്രൂസ് കമ്പനികളുമായി മെറാസ് കൂടിക്കാഴ്‌ചകൾ നടത്തിവരികയാണ്. ആർടിഎയും എമിറേറ്റ്‌സ് എയർലൈനും പദ്ധതിയുമായി സഹകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button