KeralaNews

ഇടതുസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത് : പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ ഞെട്ടലില്‍ പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം : ഇടതു സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു.ഈ റിപ്പോര്‍ട്ട് ഇടതുസര്‍ക്കാരിന് തിരിച്ചടിയാകും. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം എട്ടു മാസത്തിനിടെ സംസ്ഥാനത്ത് 1.75 ലക്ഷം ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

യു.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കെ ഇതേ കാലയളവില്‍ ഉണ്ടായതിനെക്കാള്‍ 61,000 ക്രിമിനല്‍ കേസുകള്‍ കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെന്നും ആഭ്യന്തരവകുപ്പിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ടു മാസത്തിനിടെ സംസ്ഥാനത്തു പതിനെട്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു.

പീഡനക്കേസുകള്‍ 1100; ഇതില്‍ 630 കേസുകളിലും ഇരകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. സ്ത്രീപീഡനത്തില്‍ മാത്രം 330 കേസുകള്‍ വര്‍ധിച്ചു. സദാചാര ഗുണ്ടകളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

സ്ത്രീസുരക്ഷ ലക്ഷ്യമിട്ടു സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ കാവലാള്‍, പിങ്ക് പൊലീസ് പദ്ധതികളൊന്നും ഗുണം ചെയ്തില്ല. നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശപ്രകാരമാണു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തയാറാക്കിയത്.

shortlink

Post Your Comments


Back to top button