കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യഥാര്‍ഥ കാരണം പള്‍സര്‍ സുനി പൊലീസിനോട് വെളിപ്പെടുത്തി. ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ വിട്ടശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് സുനി കാരണം വ്യക്തമാക്കിയത്. മോഡലിങ് രംഗത്തുകൂടി പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ നടിയെത്തന്നെ തട്ടിക്കൊണ്ടുപോയതെന്നാണ് സുനിയുടെ വെളിപ്പെടുത്തല്‍. ഏതെങ്കിലും നടി എന്നതിലുപരി മോഡല്‍ കൂടിയായ നടിയുടെ ദൃശ്യങ്ങള്‍ കൈയിലെത്തിയാല്‍ ലക്ഷങ്ങള്‍ ഉണ്ടാക്കാമെന്നായിരുന്നു കണക്കുകൂട്ടലെന്നും സുനി പൊലീസിനോട് പറഞ്ഞു. മാര്‍ട്ടിനുമായി ചേര്‍ന്ന് ഒരുമാസത്തിലേറെയായി ഇതുസംബന്ധിച്ചു ഗൂഢാലോചന നടത്തിയിരുന്നു. അതേസമയം ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ മെമ്മറി കാര്‍ഡ് ഊരിമാറ്റിയശേഷം ഗോശ്രീ പാലത്തില്‍നിന്നും കായലിലേക്ക് എറിഞ്ഞതായും സുനി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Post Your Comments