USANews

ട്രംപിനെതിരെ അവതാരകന്റെ പരിഹാസം ;ഓസ്കര്‍ വേദിക്ക് മുന്നില്‍ പ്രതിഷേധം

ട്രംപിനെതിരെ അവതാരകന്റെ പരിഹാസം  ഓസ്കര്‍ വേദിക്ക് മുന്നില്‍ പ്രതിഷേധം. 89–ാമത് ഒാസ്കർ പുരസ്കാര വേദിയില്‍ “സിഎന്‍എന്‍, ന്യൂയോര്‍ക് ടൈംസ് എന്നീ മാധ്യമങ്ങളുടെ പ്രതിനിധികളാരെങ്കിലും ഉണ്ടെങ്കില്‍ പുറത്തുപോകണമെന്നായിരുന്നു കിമ്മലിന്റെ പരിഹാസം. ട്രംപും മാധ്യമങ്ങളും തമ്മിലുള്ള പോര് തുടരുന്നതിനിടെയായിരുന്നു  അവതാരകന്റെ പരിഹാസം. കള്ളക്കരങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കുമെന്നും , കള്ളവാര്‍ത്ത അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെയാണ് പുരസ്കാര ചടങ്ങ് നടക്കുന്ന  ഡോള്‍ബി തീയറ്ററിന് മുന്നില്‍ ഡോണള്‍ഡ് ട്രംപ് അനുകൂലികളുടെ പ്രതിഷേധം അരങ്ങേറിയത്. ഹോളിവുഡ് അമേരിക്കയെ വിഭജിക്കുന്നുവെന്നും അമേരിക്കയുടെ തീരുമാനങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും ട്രംപ് അനുകൂലികൾ പരാതിപ്പെട്ടു.

shortlink

Post Your Comments


Back to top button