89–ാമത് ഓസ്കര്‍ പുരസ്കാങ്ങൾ ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററിൽ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള പുരസ്കാരം മൂൺലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മഹെർഷലാ അലിക്ക് നൽകിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡിന് സുപരിചിതനായ ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേലും മികച്ച സഹനടനുള്ള നാമനിർദേശപ്പട്ടികയിൽ ഇടം നേടിയിരുന്നു. മികച്ച ചിത്രം, നടന്‍, നടി എന്നിങ്ങനെ 24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുക. 14 നോമിനേഷനുകള്‍ നേടിയ ലാ ലാ ലാന്‍ഡ് ആണ് ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. ജിമ്മി കിമ്മലാണ് പരിപാടിയുടെ അവതാരകന്‍.
ഇതുവരെ പ്രഖ്യാപിച്ച അവാർഡുകൾ
മികച്ച സഹനടൻ; മഹെർഷലാ അലി (മൂൺലൈറ്റ് )
മികച്ച സഹനടി: വയോലാ ഡേവിസ്, ചിത്രം: ഫെൻസസ്
മികച്ച വിദേശഭാഷാ ചിത്രം: ദ് സെയിൽസ്‍മാൻ
മികച്ച ഛായാഗ്രഹണം: ലിനസ് സാൻഡ്ഗ്രെൻ ചിത്രം: ലാ ലാ ലാൻഡ്
ഫിലിം എഡിറ്റിങ്: ജോൺ ഗിൽബേർട്ട് ചിത്രം: ഹാക്ക്സോ റിഡ്ജ്
വിഷ്വൽ എഫക്റ്റ്സ്: ജംഗിൾ ബുക്ക്
മികച്ച ആനിമേഷൻ ചിത്രം: സൂട്ടോപ്പിയ
മികച്ച ഡോക്യുമെന്റ്രി (ഷോർട്ട് സബ്ജെക്റ്റ്): ദ് വൈറ്റ് എലമെന്റ്സ്
മികച്ച ഷോർട്ട് ഫിലിം (ലൈവ് ആക്ഷൻ): സിങ്
മികച്ച പശ്ചാത്തലം സംഗീതം: ജസ്റ്റിൻ ഹർവിറ്റ്സ്, ചിത്രം: ലാ ലാ ലാൻഡ്
മികച്ച ഡോക്യുമെന്റ്രി ഫീച്ചർ: ഒ.ജെ മെയ്ഡ് ഇൻ അമേരിക്ക (എസ്ര എഡെൽമാൻ, കരോളിൻ വാട്ടർലോ)
മികച്ച മേക്കപ്പ്: സൂയിസൈഡ് സക്വാഡ് എന്ന ചിത്രത്തിലെ ചമയത്തിന് അലെസാൻഡ്രോ ബെർട്ടൊലാസ്സി, ജിയോർജിയോ ഗ്രിഗോറിനി, ക്രിസ്റ്റഫർ നെൽസൺ
മികച്ച വസ്ത്രാലങ്കാരം: ഫന്റാസ്റ്റിക്ക് ബീസ്റ്റ്സ് ആൻഡ് വേർ ടു ഫൈൻഡ് ദം എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരം നടത്തിയ കൊളീൻ അറ്റ്‌വുഡ്
ശബ്ദസംയോജനം: സിൽവൈൻ ബെൽമെയർ, ചിത്രം: അറൈവൽ
ശബ്ദമിശ്രണം: കെവിൻ കൊണെൽ, ആൻഡി റൈറ്റ്, റോബർട്ട് മക്കെൻസീ, പീറ്റർ ഗ്രേസ്. ചിത്രം: ഹാക്ക്സോ റിഡ്ജ്
പ്രൊഡക്ഷൻ ഡിസൈൻ: ഡേവിഡ് വാസ്ക്കോ, സാൻഡി റെയ്നോൾഡ്സ്. ചിത്രം: ലാ ലാ ലാൻഡ്
Post Your Comments