Kerala

അപമാനശ്രമങ്ങളുടെയും തട്ടിക്കൊണ്ടു പോകലിന്റെയും പീഡനത്തിന്റെയും ഞെട്ടിക്കുന്ന വാര്‍ത്തകളിലൂടെ നമ്മുടെ കേരളം

അപമാനശ്രമങ്ങളും തട്ടിക്കൊണ്ടു പോകലും പീഡനവുമെല്ലാം കേരളത്തില്‍ തുടര്‍ക്കഥയാവുകയാണ്. ആണെന്നു തെളിയിക്കുകയാണ് ഇന്നലെ മാത്രം നമ്മുടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ ഈ സംഭവങ്ങള്‍.
കൊച്ചിയില്‍ നടിക്കെതിരായ അതിക്രമം സംബന്ധിച്ച വാര്‍ത്തകള്‍ അന്തരീക്ഷത്തില്‍നില്‍ക്കുമ്പോള്‍ തന്നെയാണ് ഇന്നലെ ആലപ്പുഴയില്‍ രണ്ടിടങ്ങളിലായി യുവതിയെയും പെണ്‍കുട്ടിയെയും അപമാനിക്കാന്‍ ശ്രമമുണ്ടായി. ഞായറാഴ്ച രാവിലെ പത്തുമണിയോടെ ആലപ്പുഴ എം.സി റോഡില്‍ പള്ളാത്തുരിത്തിയില്‍വച്ചാണ് കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടറായ യുവതിയെ ബസില്‍ യാത്ര ചെയ്തയാള്‍ മദ്യലഹരിയില്‍ അപമാനിച്ചത്. പ്രതി പുളിങ്കുന്ന് തോട്ടത്തറ സ്വദേശി സന്തോഷിനെ മറ്റു യാത്രക്കാര്‍ തടഞ്ഞുവെച്ച് ബോട്ടി ജെട്ടി കണ്‍ട്രോള്‍ റൂം പൊലീസിനു കൈമാറുകയായിരുന്നു. കലവൂര്‍ സ്വദേശിനിയാ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിക്കുനേരെയുണ്ടായ അതിക്രമമാണ് മറ്റൊരു സംഭവം. കലവൂര്‍ മണ്ണഞ്ചേരി റോഡില്‍ ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ പുറകിലൂടെ വന്ന് കടന്നു പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ഒച്ചവച്ചതോടെ കടന്നുകളഞ്ഞ പ്രതിയുടെ ബൈക്ക് നമ്പര്‍ സഹിതം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

ചേര്‍ത്തല പൂച്ചാക്കലില്‍ ബധിരയും മൂകയുമായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമമുണ്ടായി. കേസില്‍ പാണാവള്ളി സ്വദേശി റഹീം(26)മിനെ പൊലിസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ ഭര്‍ത്താവ് ബുദ്ധി വൈകല്യമുള്ളയാളാണ്. ഇയാളെ റഹീം തന്റെ മൊബൈല്‍ ഫോണിലെ അശ്ലീല ചിത്രങ്ങള്‍ കാണിച്ചശേഷം അതേരീതിയില്‍ ഭാര്യയുടെ ദൃശ്യങ്ങള്‍ എടുത്തുതരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭര്‍ത്താവ് എടുത്ത ദൃശ്യങ്ങള്‍ കണ്ടശേഷം വീട്ടിലെത്തിയ റഹീം വീട്ടമ്മെ ദൃശ്യങ്ങള്‍ കാണിക്കുകയു കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി.

ആലുവയില്‍ മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട 522 നൈട്രോസെപാം ഗുളികകളുമായി മൂന്നുയുവാക്കളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തതാണ് മറ്റൊരു സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശികലായ എബി, ആല്‍വിന്‍, പറവൂര്‍ സ്വദേശി ദിലീപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതത്. പത്ത് ഗുളികകള്‍ അടങ്ങുന്ന ഒരു സ്ട്രിപ്പിന് അഞ്ഞൂറ് രൂപ നിരക്കിലാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത്.

തിരുവനന്തപുരം കല്ലിയൂരില്‍ ദളിത് അധ്യാപികയെ മര്‍ദിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തതും ഇന്നലെ ആയിരുന്നു. കല്ലിയൂര്‍ പുന്നമൂട് ജംഗ്ഷനു സമീപം വിജയഭവനില്‍ പത്മകുമാര്‍, സഹോദരി ബി.സുലേഖ എന്നിവരാണ് അറസ്റ്റിലായത്.

shortlink

Post Your Comments


Back to top button