ജിദ്ദ•മക്ക ഗ്രേറ്റ് മോസ്കിലെ ഇമാമായ സലേഹ് അല്‍-ഹുമൈദിന് ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയാണ് വിചിത്രമായ ഒരു അപേക്ഷ ലഭിച്ചത്. സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയില്‍ താമസിക്കുന്ന ഒരു പുരുഷന്‍ തന്റെ ഭാര്യയെ സുഹൃത്തിന് വിവാഹം ചെയ്ത് നല്കാന് ഫത്വ ഇറക്കണമെന്ന് ഇമാമിനോട് ആവശ്യപ്പെടുകയായിരുന്നു.
സിറിയന്‍ പൗരനാണ് യുവാവ്. തന്റെ ഭാര്യയെ സൗദിയിലേക്ക് കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും പരാജപ്പെട്ടതോടെയാണ് പുതിയ തന്ത്രവുമായി ഇയാള്‍ രംഗത്തിറങ്ങിയത്.
യുവാവിന്റെ സുഹൃത്തിന് സൗദിയില്‍ താമസ വിസയുണ്ട്. യുവാവിന് തന്റെ ഭാര്യയെ വിവാഹം ചെയ്ത് കൊടുത്താല്‍ ഭാര്യയ്ക്കും വിസ ലഭിക്കും. അങ്ങനെ സൗദിയില്‍ എത്തുകയും പിന്നീട് വിവാഹ മോചനം നേടാനുമായിരുന്നു പരിപാടിയെന്ന് അല്‍-അറേബ്യ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഫത്വ ഇറക്കണമെന്ന യുവാവിന്റെ ആവശ്യം തള്ളിയ ഇമാം ഇത്തരത്തിലുള്ള സൂത്രപ്പണികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും യുവാവിന് മുന്നറിയിപ്പ് നല്‍കി. യുവാവിന്റെ നടപടി ഭാര്യയും സുഹൃത്തും തമ്മിലുള്ള യുവാവിന്റെ ബന്ധത്തെ സാരമായി ബാധിക്കുമെന്നും ഇമാം കൂട്ടിച്ചേര്‍ത്തു.
Post Your Comments