തിരുവനന്തപുരം: എല്‍.ഡി.എഫിനും യു.ഡി.എഫിനും എന്‍.ഡി.എക്കും ബദലായി കേരളത്തില്‍ നാലാം മുന്നണി വരുന്നു. ഇതുസംബന്ധിച്ച് പ്രാദേശികമായി ശക്തരായ ചില സമുദായ സംഘടനകളും ചെറുകിട രാഷ്ട്രീയപാര്‍ട്ടികളും ചര്‍ച്ച തുടങ്ങി. അടുത്തിടെ കേരള ജനപക്ഷം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച പി.സി ജോര്‍ജിന്റെ നേതൃത്വത്തിലാണ് നാലാം മുന്നണി. അടുത്ത മുഖ്യമന്ത്രി ആരാണെന്നും മന്ത്രിമാര്‍ ആരാണെന്നും തീരുമാനിക്കുക നാലാം മുന്നണി ആണെന്നും 140 നിയമസഭാ മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. വിജയിക്കുന്നതിനപ്പുറം ആരെയും തോല്‍പ്പിക്കാനുള്ള ശക്തി നാലാം മുന്നണിക്കുണ്ടെന്നും യുവാക്കളെ സ്ഥാനാര്‍ഥികളാക്കി വിജയിപ്പിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം പി.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങളെ സംഘടിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
Post Your Comments