Kerala

സി.പി.എം മുന്‍സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ നേതാവ് സി.പി.ഐയിലേക്ക്

സി.പി.എമ്മിന്റെ തീപ്പൊരി പ്രാസംഗികന്‍ സി.പി.ഐയിലേക്ക്. മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉള്‍പ്പടെയുള്ള സി.പി.ഐ സംസ്ഥാന നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ടി.ശശിധരനാണ് സി.പി.ഐയിലേക്ക് ചുവടുമാറ്റുന്നത്. ജൂണില്‍ കുട്ടംകുളം സമരസ്മരണയോടനുബന്ധിച്ച് ഇരിങ്ങാലക്കുടയില്‍ സി.പി.ഐ യുവജനസംഘടനായ എ.ഐ.വൈ.എഫ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യപ്രഭാഷകനായി പങ്കെടുത്തായിരിക്കും ശശിധരന്‍ സി.പി.ഐയുടെ ഭാഗമാകുന്നത്. ഇപ്പോള്‍ സി.പി.എം മാള ഏരിയ കമ്മിറ്റി അംഗമാണ്. പാര്‍ട്ടിയെടുത്ത അച്ചടക്ക നടപടി സ്വീകരിച്ച് ഒതുങ്ങിക്കഴിയുകയായിരുന്ന ശശിധരന്‍ അടുത്തിടെ പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ഇതിനിടെയാണ് മന്ത്രി വി.എസ് സുനില്‍കുമാറും തൃശൂരില്‍നിന്നുള്ള മുതിര്‍ന്ന സി.പി.ഐ സംസ്ഥാന നേതാക്കളും ശശിധരനുമായി കൂടിക്കാഴ്ച നടത്തി അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. 2006ല്‍ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ അദ്ദേഹത്തിന് പാര്‍ട്ടി അനുവദിച്ച സ്ഥാനക്കയറ്റം 2013 ആഗസ്റ്റില്‍ ചേര്‍ന്ന സി.പി.എം മാള എരിയകമ്മിറ്റി യോഗമാണ് അംഗീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button